ആപ്പ്ജില്ല

പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസ്: ബിജെപി നേതാവിന്‍റെ മകന്‍ കീഴടങ്ങി

സംഭവം നടന്നത് വെള്ളിയാഴ്‍ച രാത്രിയില്‍

TNN 9 Aug 2017, 4:03 pm
ന്യൂഡല്‍ഹി: ചണ്ഡിഗഡില്‍ കഴിഞ്ഞയാഴ്‍ച പെണ്‍കുട്ടിയെ കാറില്‍ പിന്തുടര്‍ന്ന് ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ ആരോപണവിധേയനായ വികാസ് ബരല പോലീസിന്‍റെ പിടിയിലായി. ഹരിയാനയിലെ ബിജെപി പ്രസിഡന്‍റ് സുഭാഷ് ബരലയുടെ മകനാണ് വികാസ്. ബുധനാഴ്‍ച ഉച്ചയ്‍ക്കുശേഷം സ്വമേധയാ പോലീസ് സ്റ്റേഷനിലെത്തുകയായിരിരുന്നു ഇയാള്‍.
Samayam Malayalam chandigarh stalking case vikas barala arrested after he presents himself to police
പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസ്: ബിജെപി നേതാവിന്‍റെ മകന്‍ കീഴടങ്ങി


ബുധനാഴ്‍ച രാവിലെ 11ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും വികാസ് എത്തിയിരുന്നില്ല. എന്നാല്‍ തന്‍റെ മകന്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് സുഭാഷ് പിന്നീട് പറഞ്ഞിരുന്നു. ഇതിനുശേഷമാണ് വികാസ് പോലീസ് സ്റ്റേഷനിലെത്തിയത്. വികാസ് കീഴടങ്ങാനെത്തിയ ചണ്ഡിഗഡിലെ സെക്ടര്‍ 26 പോലീസ് സ്റ്റേഷനില്‍ വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്.

കഴിഞ്ഞ വെള്ളിയാഴ്‍ചയാണ് കേസിനാസ്‍പദമായ സംഭവം നടന്നത്. കാറില്‍ ഒറ്റയ്‍ക്ക് സഞ്ചരിക്കുകയായിരുന്നു വര്‍ണിക കുണ്ടു എന്ന യുവതിയെ വികാസും സുഹൃത്തും കാറില്‍ പിന്തുടരുകയായിരുന്നു. പോലീസിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തിയാണ് യുവതിയെ രക്ഷിച്ചത്. വികാസിന്‍റെ അറസ്റ്റ് കേസ് അന്വേഷണത്തിലെ ചെറിയ ഘട്ടം മാത്രമാണെന്ന് വര്‍ണികയുടെ പിതാവ് പ്രതികരിച്ചു.

Chandigarh 'stalking' case: Vikas Barala arrested after he presents himself to police

Vikas Barala, a BJP leader's son accused of stalking a woman in Chandigarh last week, was arrested after he presented himself at the police station on Wednesday afternoon.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്