ആപ്പ്ജില്ല

ചന്ദ്രബാബു നായിഡു എന്‍ഡിഎ വിടുന്നു: പ്രഖ്യാപനം ഈയാഴ്ച

ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ടിഡിപിയുടെ ആവശ്യം കേന്ദ്രം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ടിഡിപി മുന്നണി വിടുന്നത്

TNN 7 Mar 2018, 2:23 pm
ഹൈദരാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ എന്‍ഡിഎ സഖ്യത്തിലെ പ്രധാനകക്ഷിയായ ടിഡിപി മുന്നണി വിട്ടേക്കുമെന്ന് സൂചന. ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ടിഡിപിയുടെ ആവശ്യം കേന്ദ്രം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ടിഡിപി മുന്നണി വിടുന്നത്.
Samayam Malayalam chandrababu naidu may break with bjp this week
ചന്ദ്രബാബു നായിഡു എന്‍ഡിഎ വിടുന്നു: പ്രഖ്യാപനം ഈയാഴ്ച


പാര്‍ട്ടിയുടെ കേന്ദ്രമന്ത്രിമാരായ അശോക് ഗജപതിരാജുവും വൈ എസ് ചൗധരിയും ശനിയാഴ്ച രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി കേഡര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 95 ശതമാനം പേരും മുന്നണിവിടണം എന്ന അഭിപ്രായക്കാരായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ടിഡിപി എന്‍ഡിഎയില്‍ ചേര്‍ന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്