ആപ്പ്ജില്ല

ബിജെപി നേതാക്കളുടെ വീട്ടിലെ മിശ്രവിവാഹങ്ങളും ലൗ ജിഹാദാണോ? പരിഹാസവുമായി ഭൂപേഷ് ബാഗൽ

ലൗ ജിഹാദ് നിയന്ത്രിക്കാൻ ശക്തമായ നിയമം കൊണ്ടുവരുമെന്ന് ഉത്തര്‍ പ്രദേശ് അടക്കമുള്ള സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മുതിര്‍ന്ന കോൺഗ്രസ് നേതാവിൻ്റെ പരിഹാസം.

Samayam Malayalam 22 Nov 2020, 10:45 am
റായ്പൂര്‍: മിശ്രവിവാഹങ്ങള്‍ നിയന്ത്രിക്കാനായി വിവിധ ബിജെപി സംസ്ഥാനങ്ങള്‍ നിയമം പാസാക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ പരിഹാസവുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗൽ രംഗത്ത്. ബിജെപി നേതാക്കളുടെ വീട്ടിൽ നടന്ന മിശ്രവിവാഹങ്ങളും ലൗ ജിഹാദാണോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.
Samayam Malayalam Bhupesh Baghel
മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ Photo: The Times of India/File


"നിരവധി ബിജെപി നേതാക്കളുടെ കുടുംബാംഗങ്ങള്‍ മിശ്രവിവാഹം ചെയ്തിട്ടുണ്ട്. ഈ വിവാഹങ്ങളും ലൗ ജിഹാദ് എന്ന വിഭാഗത്തിൽപ്പെടുത്താനാകുമോ എന്നാണ് എനിക്ക് ബിജെപി നേതാക്കളോടു ചോദിക്കാനുള്ളത്." മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

Also Read: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ വഴിത്തിരിവാണ് കൊവിഡ്-19; ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി

"ലൗ ജിഹാദ്" നിയന്ത്രിക്കാൻ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ശക്തമായ നിയമം കൊണ്ടുവരുമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഉത്തര്‍ പ്രദേശിനു പുറമെ മധ്യപ്രദേശും ഇത്തരം നിയമം നിര്‍മിക്കാനുള്ള നീക്കത്തിലാണ്.

Also Read: കൊവാക്സിൻ പരീക്ഷണം; ഇന്ത്യയിൽ കൊവിഡ് വാക്സിൻ സ്വീകരിച്ച യുവാവിന് രണ്ട് ദിവസത്തിനുള്ളിൽ ന്യൂമോണിയ

ബിജെപി ഉള്‍പ്പെടെയുള്ള ഹിന്ദു വലതുപക്ഷ പാര്‍ട്ടികള്‍ ദീര്‍ഘകാലമായി ഉയര്‍ത്തുന്ന ആരോപണമാണ് "ലൗ ജിഹാദ്". മുസ്ലീം യുവാക്കള്‍ പ്രണയം നടിച്ച് ഇതരമതസ്ഥരായ സ്ത്രീകളെ വിവാഹം ചെയ്യുകയും അതുവഴി മതം മാറ്റുകയും ചെയ്യുന്നുണ്ടെന്നും ഇതിനായി സംഘടിത നീക്കം നടക്കുന്നുണ്ടെന്നുമാണ് ലൗ ജിഹാദ് സിദ്ധാന്തം. എന്നാൽ ഇതുവരെ രാജ്യത്തെ ഏതെങ്കിലും കോടതിയിൽ ഈ ആരോപണം തെളിയിക്കപ്പെട്ടിട്ടില്ല. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിൽ വര്‍ഷങ്ങളോളം ഇതുസംബന്ധിച്ച് വിവിധ അന്വേഷണ ഏജൻസികള്‍ അന്വേഷണം നടത്തിയിരുന്നെങ്കിലും ഈ ആരോപണം തെളിയിക്കാൻ കഴിഞ്ഞിരുന്നില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്