ആപ്പ്ജില്ല

തുടക്കം മോദി സർക്കാർ; ഇന്നലെ വരെ ബിജെപി സർക്കാർ; ഇപ്പോൾ എൻഡിഎ സർക്കാർ: ബിജെപി പ്രചാരണത്തിലെ മാറ്റം ചൂണ്ടിക്കാട്ടി പി ചിദംബരം

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ പ്രകടനപത്രിക ചർച്ചയാക്കാൻ പ്രദാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണങ്ങൾ സഹായകമായെന്ന് മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ്സിന്റെ മുത്ർന്ന നേതാവുമായ പി ചിദംബംരം. മോദി സർക്കാർ എന്ന് പറഞ്ഞ് തുടങ്ങിയ ബിജെപിയുടെ പ്രചാരണം ഇപ്പോൾ മോദിയെക്കുറിച്ച് പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Authored byപ്രണവ് മേലേതിൽ | Samayam Malayalam 27 Apr 2024, 7:14 pm

ഹൈലൈറ്റ്:

  • ഏപ്രിൽ 19 മുതൽക്കാണ് ഈ മാറ്റം ദൃശ്യമായതെന്ന് ചിദംബരം
  • മോദിജിക്ക് നന്ദി എന്ന് പറഞ്ഞാണ് ചിദംബരം കുറിപ്പ് അവസാനിപ്പിക്കുന്നത്
  • മോദി സർക്കാർ എന്ന് പറഞ്ഞ് തുടങ്ങിയ ബിജെപിയുടെ പ്രചാരണം ഇപ്പോൾ മോദിയെക്കുറിച്ച് പറയുന്നില്ല
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam p chidambaram
പി ചിദംബരം
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ ബിജെപി അവരുടെ പ്രചാരണരീതിയിൽ മാറ്റം വരുത്തിയിട്ടുണ്ടോ? ഉണ്ടെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം പറയുന്നത്. തുടക്കത്തിൽ 'മോദി സർക്കാർ' എന്ന് പറഞ്ഞായിരുന്നു പ്രചാരണം. എന്നാൽ പിന്നീട് 'ബിജെപി സർക്കാർ' എന്നായി മാറി. ഇന്നലെ വരെ അത് തുടർന്നു. ഇപ്പോൾ 'എൻഡിഎ സർക്കാർ' എന്നാണ് ബിജെപി പ്രചാരണങ്ങളിൽ പറയുന്നത്. തന്റെ എക്സ് പോസ്റ്റിലാണ് ചിദംബരം ഇക്കാര്യം പറഞ്ഞത്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ഏപ്രിൽ 19 മുതൽക്കാണ് ഈ മാറ്റം ദൃശ്യമായതെന്നും ചിദംബരം എക്സിൽ കുറിച്ചു. ഏപ്രിൽ 5 മുതൽ 19 വരെ കോൺഗ്രസ്സിന്റെ പ്രകടനപത്രികയെക്കുറിച്ച് മോദി യാതൊന്നും പറഞ്ഞിരുന്നില്ലെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ് നടന്നതിനു പിന്നാലെ കോൺഗ്രസ് പ്രകടനപത്രികയെ വിമർശിച്ച് മോദി രംഗത്തെത്തി. മോദിജിക്ക് നന്ദി എന്ന് പറഞ്ഞാണ് ചിദംബരം കുറിപ്പ് അവസാനിപ്പിക്കുന്നത്.

രാജ്യത്തെ സമ്പത്ത് പിടിച്ചെടുത്ത് ചില വിഭാഗങ്ങൾക്ക് വിതരണം ചെയ്യുമെന്ന് കോൺഗ്രസ്സിന്റെ പ്രകടനപത്രികയിൽ പറഞ്ഞിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിക്കുകയുണ്ടായി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ എല്ലാ സ്ത്രീകളുടെയും മംഗല്യസൂത്രം നഷ്ടപ്പെടുമെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.

എന്നാൽ സമ്പത്ത് പിടിച്ചെടുത്ത് പുനർവിതരണം ചെയ്യുമെന്ന് പ്രകടനപത്രികയിൽ എവിടെയാണ് പറഞ്ഞിരിക്കുന്നതെന്ന് പി ചിദംബരം അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ചോദ്യമുന്നയിച്ച് രംഗത്തെത്തി. 45 പേജുള്ള പ്രകടനപത്രികയിൽ അത്തരമൊരു കാര്യം എവിടെയാണ് പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു.

മുസ്ലിങ്ങൾക്ക് പ്രത്യേക സംവരണം നല്‍കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിലുണ്ടെന്ന ബിജെപി പ്രചാരണത്തെയും ചിദംബരം ചോദ്യം ചെയ്തു. പ്രകടനപത്രികയിൽ എവിടെയാണ് അത് പറഞ്ഞിരിക്കുന്നതെന്ന് ചോദിച്ച് വീണ്ടും കോൺഗ്രസ് രംഗത്തുവന്നു.
ഓതറിനെ കുറിച്ച്
പ്രണവ് മേലേതിൽ
പതിനൊന്ന് വർഷമായി മാധ്യമപ്രവർത്തകൻ. ലൈഫ്‌സ്റ്റൈൽ, എന്റർടെയ്ൻമെന്റ്, ഗാഡ്ജറ്റ്സ്, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ ലേഖനങ്ങളെഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്