ആപ്പ്ജില്ല

തട്ടിക്കൊണ്ടുപോയ ഇന്ത്യൻ പൗരനെ ചൈനീസ് സൈന്യം മോചിപ്പിച്ചു

മാർച്ച് 19ന് ഇന്ത്യ – ചൈന അതിർത്തിയിൽ നിന്ന് പിടികൂടിയ അരുണാചൽപ്രദേശ് സ്വദേശിയായ ഇരുപത്തിയൊന്നുകാരനെ ചൈനീസ് സൈന്യം മോചിപ്പിച്ചു. സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ പോയ യുവാവിനെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇരു രാജ്യങ്ങളുടെയും സേനാ കമാൻഡർമാർ തമ്മിൽ നടത്തിയ ആശയവിനിമയത്തിനൊടുവിലാണ് യുവാവിന്റെ മോചനത്തിന് വഴിയൊരുങ്ങിയത്.

Samayam Malayalam 8 Apr 2020, 3:50 pm
ദില്ലി: ഇന്ത്യ – ചൈന അതിർത്തിയിൽ നിന്ന് പിടികൂടിയ ഇന്ത്യൻ പൗരനെ ചൈനീസ് സൈന്യം മോചിപ്പിച്ചു. മാർച്ച് 19ന് അതിർത്തിയിൽ നിന്ന് പിടികൂടിയ അരുണാചൽപ്രദേശ് സ്വദേശിയായ ഇരുപത്തിയൊന്നുകാരൻ തോഗ്‌ലെയ് സിങ്കമിനെയാണ് ചൈന ഇന്ത്യൻ സേനയ്ക്ക് കൈമാറിയത്.
Samayam Malayalam chinese army releases indian citizen abducted from arunachal pradesh
തട്ടിക്കൊണ്ടുപോയ ഇന്ത്യൻ പൗരനെ ചൈനീസ് സൈന്യം മോചിപ്പിച്ചു


അരുണാചൽപ്രദേശിലെ അപ്പർ സുബൻസിരി ജില്ലയിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ പോയ യുവാവിനെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് സൈനീക വക്താവ് പറഞ്ഞു. സുഹൃത്തുക്കൾ ഓടി രക്ഷപ്പെട്ടെങ്കിലും സിങ്കമിനെ തോക്ക് ചൂണ്ടി ചൈനീസ് സൈന്യം പിടികൂടുകയായിരുന്നു. അതിർത്തിയിൽ ഇരു രാജ്യങ്ങളുടെയും സേനാ കമാൻഡർമാർ തമ്മിൽ നടത്തിയ ആശയവിനിമയത്തിനൊടുവിലാണ് യുവാവിന്റെ മോചനത്തിനു വഴിയൊരുങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: കഴിവുകൾ മിനുക്കിയെടുക്കാനുള്ള മികച്ച അവസരം; ഭാര്യയും മകളും മാസ്കുകൾ തുന്നുന്ന ചിത്രം പങ്കുവച്ച് കേന്ദ്രമന്ത്രി

സിങ്കമിനെ തട്ടികൊണ്ടുപോയെന്ന് കാണിച്ച് മാർച്ച് 23ന് കുടുംബം നാച്ചോ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ സിങ്കമിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 27ന് താഗിൻ കൾച്ചറൽ സൊസൈറ്റി ഗവർണറെ സമീപിക്കുകയും ചെയ്തിരുന്നു. അതേസമയം, നടപടികൾ പൂർത്തിയാക്കിയതിനുശേഷം സിങ്കമിനെ സൈന്യം വീട്ടുകാർക്ക് കൈമാറി. കൂടാതെ കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ യുവാവിനെ 14 ദിവസത്തേക്ക് ക്വറന്റൈൻ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുകുയും ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്