ആപ്പ്ജില്ല

ഗല്‍വാന്‍ താഴ്‌വരയില്‍ നിന്ന് ചൈനീസ് സൈന്യം പിന്‍വാങ്ങാന്‍ തീരുമാനിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍

Samayam Malayalam 25 Jun 2020, 7:58 pm
ലഡാഖ്: ഗല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷബാധിത പ്രദേശത്തു നിന്ന് ചൈനീസ് സൈന്യം പിന്‍വാങ്ങാന്‍ തീരുമാനിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ജൂണ്‍ 22 ന് ചൈനീസ് പക്ഷം ഉറപ്പ് നല്‍കിയിരുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
Samayam Malayalam ഇന്ത്യ- ചൈന സംഘര്‍ഷം


Also Read: ഓഗസ്റ്റില്‍ കൊവിഡ് വ്യാപനം കൂടുമെന്ന് മുഖ്യമന്ത്രി


ഇന്ത്യയുടെയും ചൈനയുടെയും സൈനിക കോര്‍ കമാന്‍ഡര്‍മാര്‍ തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലാണ് പിന്മാറാമെന്ന നിലപാട് ചൈന അറിയിച്ചത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കടുത്തുള്ള ചൈനീസ് മേഖലയായ മോള്‍ഡോയിലാണ് തിങ്കളാഴ്ച ചര്‍ച്ച നടന്നത്.

Also Read: കേരളത്തിൽ ഇന്ന് 123 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇതേതുടര്‍ന്ന് കുറച്ച് ചൈനീസ് സൈനികരും വാഹനവ്യൂഹങ്ങളും ഗല്‍വാന്‍ പ്രദേശത്തു നിന്നും പിന്‍വാങ്ങിയിരുന്നു. ജൂണ്‍ 15 ന് നടന്ന ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു. മരിച്ചവരും പരിക്കേറ്റവരും ഉള്‍പ്പെടെ 45 ക്യാഷ്വാലിറ്റികളും റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ചൈന അത് ഇതുവരെ സമ്മതിച്ചിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്