ആപ്പ്ജില്ല

അസം ദേശീയ പൗരത്വ പട്ടികയിൽ ചന്ദ്രയാൻ 2 ദൗത്യത്തിന്റെ ഉപദേശകനും കുടുബവുമില്ല

അസം നിയമസഭാ സ്‌പീക്കറായ ഹിതേന്ദ്ര നാഥ് ഗോസ്വാമിയാണ് ജിതേന്ദ്ര നാഥിന്റെ സഹോദരൻ.20 വർഷത്തോളമായി സഹോദരനും കുടുംബവും ഗുജറാത്തിൽ സ്ഥിരതമാണെന്ന് ഹിതേന്ദ്ര നാഥ് മാധ്യമങ്ങളോട് പറഞ്ഞു.

Samayam Malayalam 7 Sept 2019, 12:54 pm
ന്യൂഡൽഹി: അസം പൗരത്വ റജിസ്റ്ററിന്റെ അവസാന പട്ടികയിൽ ഇടം നേടാതെ രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞനും കുടുംബവും. ചന്ദ്രയാൻ 2ന്റെ മുഖ്യ ഉപദേശകനായ ഡോ. ജിതേന്ദ്രനാഥ് ഗോസ്വാമിയും കുടുംബവുമാണ് അന്തിമ പട്ടികയിൽ നിന്ന് പുറത്തായത്. ആഗസ്റ്റ് 31 നാണ് അസം പൗരത്വ റജിസ്റ്ററിന്റെ അവസാന പട്ടിക പുറത്തിറങ്ങിയത്.
Samayam Malayalam jithendra nath goswami


ജിതേന്ദ്ര നാഥ് ഗോസ്വാമിയും കുടുംബവും 20 വർഷത്തിലേറെയായി ഗുജറാത്തിലെ അഹമ്മദാബാദിലാണ് താമസം. അസം നിയമസഭാ സ്‌പീക്കർ ഹിതേന്ദ്രനാഥ് ഗോസ്വാമിയാണ് ജിതേന്ദ്രനാഥ് ഗോസ്വാമിയുടെ സഹോദരൻ. തന്റെ സഹോദരനും കുടുംബവും പട്ടികയിൽ പേരുൾപ്പെടുത്താൻ ശ്രമിച്ചില്ലെന്നും അതിന് അപേക്ഷ നൽകിയില്ലെന്നും ഹിതേന്ദ്രനാഥ് പറഞ്ഞു."ഗുജറാത്തിൽ അവർ സ്ഥിരതാമസമാക്കിയതാണ്. അവിടെ അവർക്ക് വോട്ടവകാശം ഉണ്ട്. അസമിലെ ജോർഹട്ടിൽ താമങ്ങൾക്ക് ഭൂമിയുടെ അവകാശമുണ്ട്" ഹിതേന്ദ്ര നാഥ് ഗോസ്വാമി പറഞ്ഞു.

അസം പൗരത്വ റജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 19 ലക്ഷം പേർ പുറത്തായി. 3.1 ലക്ഷം ജനങ്ങൾ മാത്രമാണ് പട്ടികയിൽ ഉൾപ്പെട്ടത്. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാൻ 1951ന് ശേഷം ഇത് രണ്ടാം തവണയാണ് കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുന്നത്. കേന്ദ്രസർക്കാർ ഒരു വർഷം മുൻപ് പ്രസിദ്ധീകരിച്ച ആദ്യ പട്ടികയിൽ നിന്ന് 41 ലക്ഷം പേരുടെ പേരുകൾ ഒഴിവാക്കപ്പെട്ടിരുന്നു.

അസമിലേക്ക് മടങ്ങി പോകാൻ തത്‌കാലം പദ്ധതികളില്ല. മടങ്ങി പോയാൽ പൗരത്വ റജിസ്റ്ററിൽ പേരില്ലാത്തത് എത്രത്തോളം ബാധിക്കുമെന്ന് അറിയില്ലെന്നും ജിതേന്ദ്ര നാഥ് ഗോസ്വാമി വ്യക്തമാക്കി.ഭാവിയിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായാൽ ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകൾ ഉപയോഗിച്ച് അവ പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ജിതേന്ദ്ര നാഥ് ഗോസ്വാമി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്