ആപ്പ്ജില്ല

ജെല്ലിക്കെട്ട് ഉദ്‍ഘാടനം ചെയ്യാതെ പനീര്‍സെല്‍വം മടങ്ങി

പ്രതിഷേധക്കാരുമായി മധുര കളക്ടര്‍ നടത്തിയ ചർച്ചയും പരാജയപ്പെട്ടു

TNN 22 Jan 2017, 1:56 pm
ചെന്നൈ: താൽകാലിക പ്രശ്​നപരിഹാരമല്ല ജെല്ലിക്കെട്ട് വിഷയത്തിൽ വേണ്ടതെന്നും ശാശ്വതമായ പരിഹാരം വേണമെന്നും ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾ തമിഴ്​നാട്ടിൽ ശക്​തമാകുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ജെല്ലിക്കെട്ട് നടക്കുന്ന പ്രധാന ഇടമായ മധുരയിലെ അളംഗനല്ലൂരിൽ ജെല്ലിക്കെട്ട്​ ഉപേക്ഷിച്ചു. പ്രതിഷേധക്കാരുമായി മധുര കളക്ടര്‍ നടത്തിയ ചർച്ചയും പരാജയപ്പെട്ടു.
Samayam Malayalam cm paneerselvam went back from madurai without inaugurating jallikattu
ജെല്ലിക്കെട്ട് ഉദ്‍ഘാടനം ചെയ്യാതെ പനീര്‍സെല്‍വം മടങ്ങി


വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഒ.പനീർസെൽവം മധുരയിൽ രാവിലെ ഉന്നതതലയോഗം ​വിളിച്ചിരുന്നു. ചർച്ചക്ക് ശേഷം ജെല്ലിക്കെട്ട് ഉദ്‍ഘാടനം ചെയ്യാനാകാതെ മുഖ്യമന്ത്രി ചെന്നൈയിലേക്ക് മടങ്ങി. ദിണ്ഡിഗൽ ജില്ലയിലെ കോവിൽപ്പെട്ടിയിൽ സംസ്ഥാന സർക്കാർ നേതൃത്വത്തിൽ ജെല്ലിക്കെട്ട് ആരംഭിക്കുമെന്ന് റിപ്പോർട്ടുകള്‍ വന്നിരുന്നു. തിരുച്ചിറപ്പള്ളി, പൊള്ളാച്ചി എന്നിവിടങ്ങളില്‍ ജെല്ലിക്കെട്ട് നടന്നതായും വാര്‍ത്തകളുണ്ട്.

CM Paneerselvam went back from Madurai without inaugurating Jallikattu

Protestors demand permanent solution for Jallikattu issue not an interim ordinance.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്