ബംഗളൂരു: അനധികൃത സ്വത്തുസമ്പാദനക്കേസിൽ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന എ ഐ എ ഡി എം കെ ജനറൽ സെക്രട്ടറി ശശികലയ്ക്ക് എതിരെ സഹതടവുകാർ. ശശികല ജയിലിൽ സ്ത്രീ തടവുകാർ ധരിക്കേണ്ട വെള്ളസാരിയും ബ്ലൌസും ധരിക്കുന്നതിന് പകരം ചുരിദാർ ധരിക്കുന്നുവെന്നാണ് പ്രധാനപരാതി.
ശശികലയ്ക്ക് പ്രത്യേകസൌകര്യങ്ങൾ നല്‍കുന്നതായി സഹതടവുകാർ പരാതിപ്പെടുന്നു. ശശികലയ്ക്ക് പുറത്തുനിന്ന് ഭക്ഷണം എത്തിച്ചു നല്‍കുന്നുവെന്നും പരാതിയിലുണ്ട്. കൂടാതെ, ശശികലയ്ക്ക് സന്ദർശകരെ കാണുന്നതിന് പ്രത്യേക ഇളവുകൾ നല്‍കുന്നുണ്ടെന്നും പരാതിയിൽ ഉണ്ട്. സന്ദർശകരെ കാണാൻ ജയിൽ സൂപ്രണ്ടിനൊപ്പം എത്തുന്ന ശശികല കൂടുതൽ സമയം സംസാരിച്ചിരിക്കാറുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു.
അതേസമയം ആരോപണങ്ങൾ ജയിൽ സൂപ്രണ്ട് നിഷേധിച്ചു. ഇക്കാര്യങ്ങൾ ശരിയല്ലെന്ന് ജയിൽ സൂപ്രണ്ട് പറഞ്ഞു. പ്രത്യേക പരിഗണന വേണമെന്ന ശശികലയുടെ ആവശ്യം നേരത്തെ ജയിലധികൃതർ തള്ളിയിരുന്നു.
Co-prisoners complained against Sasikala
Co-prisoners complained against Sasikala because she is wearing Churidar