അഹമ്മദാബാദ്: വോട്ടിങ് മെഷീൻ ബ്ലൂടൂത്തുമായി ബന്ധിപ്പിച്ചെന്ന് ആരോപണം. ഗുജറാത്ത് നിയമസഭയിലേക്ക് ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടയിൽ ആണ് ഇത്തരമൊരു ആരോപണം ഉയർന്നത്.
പോർബന്തറിലെ തക്കർ പ്ലോട്ടിലെ ബൂത്തിലാണ് ഇങ്ങനെ ഒരു ആരോപണം ഉയർന്നത്.
വോട്ടിങ് യന്ത്രം ബ്ലൂ ടൂത്തുമായി ബന്ധിപ്പിച്ചെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഒരു സംഘം സ്ഥലത്തെത്തി.
അതേസമയം, ഗുജറാത്തിലെ ഗജ് ഡി വില്ലേജിലെ ജനങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. അടിസ്ഥാന സൌകര്യങ്ങൾ ഇല്ലെന്ന് ആരോപണം ഉന്നയിച്ചാണ് ഇവർ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത്.