ആപ്പ്ജില്ല

കോൺഗ്രസിൻ്റെ 3 മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‍ഗഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ സ്ഥാനമേൽക്കും

Samayam Malayalam 17 Dec 2018, 12:43 pm
ഭോപ്പാൽ: നിര്‍ണായകമായ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വിജയം നേടിയ മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഇന്ന് സ്ഥാനമേൽക്കും. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഡഗ് എന്നീ സംസ്ഥാനങ്ങളാണ് ബിജെപി ഭരണത്തിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തത്.
Samayam Malayalam cms congress


രാജസ്ഥാൻ മുഖ്യമന്ത്രിയായി അശോക് ഗെലോട്ട് രാവിലെ പത്ത് മണിയ്ക്ക് സ്ഥാനമേൽക്കും. ഉപമുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റും സ്ഥാനമേൽക്കും. ജയ്പൂരിലെ ആൽബര്‍ട്ട് മ്യൂസിയം മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. അശോക് ഗെലോട്ടാണോ സച്ചിൻ പൈലറ്റാണോ മുഖ്യമന്ത്രിയാകേണ്ടത് എന്നത് സംബന്ധിച്ച് സംശയം നിലനിന്നിരുന്നു. ഒടുവിൽ കൂടുതൽ അനുഭവസമ്പത്തുള്ള ഗെലോട്ടിനെ പാര്‍ട്ടി നേതൃത്വം തുണയ്ക്കുകയായിരുന്നു.

മധ്യപ്രദേശ് മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്നത് മുതിര്‍ന്ന കോൺഗ്രസ് നേതാവ് കമൽനാഥാണ്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ലാൽ പരേഡ് മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. ഛത്തീസ്‍ഗഡ് മുഖ്യമന്ത്രിയായി ഭൂപേഷ് ബാഗൽ വൈകിട്ട് നാലരയ്ക്ക് സ്ഥാനമേൽക്കും. ഏറെ ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് ഛത്തീസ്‍‍ഗഡ് മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനമായത്.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ചടങ്ങുകളിൽ പങ്കെടുക്കും. പ്രതിപക്ഷ നേതാക്കളെയും ചടങ്ങുകളിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്