ആപ്പ്ജില്ല

നാഗാലാൻഡിലും ത്രിപുരയിലും കോൺഗ്രസ് വട്ടപ്പൂജ്യം

ബിജെപി പ്രഭാവത്തിൽ കോൺഗ്രസ് അപ്രത്യക്ഷമായി

TNN 3 Mar 2018, 3:52 pm
അഗര്‍ത്തല: ത്രിപുരയിലും നാഗാലാൻഡിലും ആഞ്ഞടിച്ച ബിജെപി തരംഗത്തിൽ കോൺഗ്രസിന് പരിപൂര്‍ണ്ണപതനം. കഴിഞ്ഞ തവണ പത്ത് സീറ്റ് നേടിയ ത്രിപുരയിലും എട്ട് സീറ്റ് നേടിയ നാഗാലാൻഡിലും കോൺഗ്രസിന് ഇത്തവണ ഒരു സീറ്റ് പോലും നേടാനായില്ല.
Samayam Malayalam congress drawns as bjp wins in nagaland and tripura
നാഗാലാൻഡിലും ത്രിപുരയിലും കോൺഗ്രസ് വട്ടപ്പൂജ്യം


ത്രിപുരയിൽ 59 സീറ്റിലും നാഗാലാൻഡിൽ 18 സീറ്റിലുമായിരുന്നു കോൺഗ്രസ് ഇത്തവണ മത്സരിച്ചത്. നാഗാലാൻഡിൽ നാഗാ പീപ്പിള്‍സ് ഫ്രണ്ടുമായി ചേര്‍ന്ന് മത്സരിക്കാനായിരുന്നു കോൺഗ്രസ് ആദ്യം തീരുമാനിച്ചതെങ്കിലും ഇവരുമായുള്ള സ്ഖ്യചര്‍ച്ച വിജയിച്ചില്ല. എന്നാൽ നാഗാലാൻഡ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയുമായി ബിജെപി കൂട്ടുചേര്‍ന്നത് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി.

തിരഞ്ഞെടുപ്പിനുമ മുന്നേ തന്നെ കോൺഗ്രസിന്‍റെ 10 എംഎൽഎമാരിൽ ഏഴുപേരും തൃണമൂൽ വഴി ബിജെപിയിലെത്തിയതിനെത്തുടര്‍ന്ന് കോൺഗ്രസിന് നേതാക്കളുമില്ലാതായി. അഗര്‍ത്തല മണ്ഡലത്തിൽ നിന്ന് തുടര്‍ച്ചയായി വിജയിച്ചിരുന്ന സുദീപ് റോയ് ബര്‍മൻ ആറ് എംഎൽഎമാരോടൊപ്പം തൃണമൂൽ കോൺഗ്രസിൽ ചേര്‍ന്നതോടെ സംസ്ഥാനത്ത് കോൺഗ്രസിന്‍റെ തകര്‍ച്ച ആരംഭിച്ചു. ഇവര്‍ തുടര്‍ന്ന് ബിജെപിയിലെത്തിയതോടെ ബിജെപി മുഖ്യപ്രതിപക്ഷമായി.

2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ 15000 ബി.ജെ.പി അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന സംസ്ഥാനത്താണ് നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോഴേക്കും രണ്ടു ലക്ഷം അംഗങ്ങള്‍ കവിഞ്ഞു.

ത്രിപുരയിൽ 59 സീറ്റിലാണ് ഇത്തവണ ആരുമായും സഖ്യമില്ലാതെ കോണ്‍ഗ്രസ് മത്സരിച്ചത്. എന്നാൽ കഴിഞ്ഞ തവണ 36 ശതമാനം വോട്ട് നേടിയ കോൺഗ്രസ് സംസ്ഥാനത്തുനിന്ന് അപ്രത്യക്ഷമാകുന്ന കാഴ്ചയാണ് ഇത്തവണ കണ്ടത്. അട്ടിമറിവിജയത്തിലൂടെ ഭരണം പിടിച്ചെടുത്ത ബിജെപിയ്ക്ക് 1.54 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്