ആപ്പ്ജില്ല

എംഎൽഎമാരെ നിരീക്ഷിക്കാൻ ആപ്പുമായി കോൺഗ്രസ്

കൂറുമാറാൻ പണം വാഗ്ദാനം ചെയ്യുന്ന കോളുകളോ സന്ദേശങ്ങളോ ലഭിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ

Samayam Malayalam 18 May 2018, 11:39 am
Samayam Malayalam image (54)
ബെംഗലുരു: തങ്ങളുടെ എംഎൽഎമാര്‍ കൂറുമാറാതിരിക്കാൻ സകല അടവും പയറ്റുകയാണ് കോൺഗ്രസ്. എംഎൽഎമാരുടെ ഫോൺകോളുകള്‍ ഉള്‍പ്പെടെയുള്ളവ നിരീക്ഷിക്കാൻ ഫോണിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യാനും ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഫോണിൽ നിന്ന് പക‍ര്‍ത്തപ്പെടുന്ന കോളുകളും സന്ദേശങ്ങളും പാര്‍ട്ടി നേതൃത്വത്തിന് ലഭിക്കും. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പണം വാഗ്ദാനം ചെയ്ത് ആരെങ്കിലും തങ്ങളുടെ എംഎൽഎമാരെ സമീപിക്കുന്നുണ്ടോ എന്നറിയുകയാണ് പാര്‍ട്ടി നേതൃത്വത്തിന്‍റെ ലക്ഷ്യം.

കര്‍ണാടകയിലെ ഈഗിള്‍ടൺ റിസോര്‍ട്ടിൽ നിന്ന് ജെഡിഎസ്, കോൺഗ്രസ് എംഎൽഎമാരെ ഹൈദരാബാദിലേയ്ക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്.

മുൻപ് ഇത്തരം സാഹചര്യങ്ങളിൽ എംഎൽഎമാരെ രഹസ്യസങ്കേതത്തിലേയ്ക്ക് മാറ്റുമ്പോള്‍ ഫോണുകള്‍ വാങ്ങി വയ്ക്കുകയായിരുന്നു പതിവ്.

പണം വാഗ്ദാനം ചെയ്ത് തങ്ങളുടെ എംഎൽഎമാരെ ബിജെപി കൂറുമാറാൻ പ്രേരിപ്പിക്കുന്നതായി ബിജെപിയും കോൺഗ്രസും ആരോപണമുന്നയിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്