ആപ്പ്ജില്ല

ബിജെപിക്കെതിരെയുള്ള ബദൽ കോൺഗ്രസ് അല്ലെന്ന് ഒവൈസി

ജനങ്ങൾ അവരുടെ നേതാവിനെ തിരിച്ചറിഞ്ഞതാണ് കെസിആറിനെ വിജയത്തിലേക്ക് നയിച്ചതെന്ന് ഒവൈസി

Samayam Malayalam 12 Dec 2018, 6:55 pm
ഹൈദരാബാദ്: തെലങ്കാനയിൽ ടിആർഎസ് നേടിയ വിജയത്തിന് ശേഷം ബിജെപിയെ അകറ്റി നിർത്താൻ കെ.ചന്ദ്രശേഖര റാവു ശ്രമിക്കുമെന്നാണ് പ്രതീക്ഷയെന്ന് എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി. ബിജെപി ഇതര കോൺഗ്രസ് ഇതര പാർട്ടികൾ ഒന്നിക്കണമെന്നത് കാലത്തിന്റെ ആവശ്യമാണെന്നും ഒവൈസി വ്യക്തമാക്കി. ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യമെങ്കിലും കോൺഗ്രസ് അല്ല ബദൽ മാർഗമെന്നും ഒവൈസി പ്രസ്താവിച്ചു.
Samayam Malayalam owaisi


കോൺഗ്രസും ബിജെപിയും ഒഴികെയുള്ള പാർട്ടികൾ ഒന്നിച്ചാൽ മാത്രമേ പ്രധാനമത്രി പദത്തിൽ നിന്ന് നരേന്ദ്ര മോദിയെ മാറ്റാൻ കഴിയുള്ളുവെന്ന് ഒവൈസി വ്യക്തമാക്കി. ബിജെപിയെ തകർക്കാൻ കോൺഗ്രസിന് കഴിയുമോ എന്നത് സംശയമാണ്. ദേശീയ രാഷ്ട്രീയത്തിൽ ടിആർഎസിന് ഇടപെടാൻ കഴിയുന്ന അവസരമാണ് ഇപ്പോഴുള്ളത്. അത് കെസിആർ മനസിലാക്കണം.

പുതിയ സാമ്പത്തിക നയം കോൺഗ്രസ്, ബിജെപി ഇത്ര പാർട്ടികൾ ഒന്നിച്ച് രൂപീകരിക്കണം. ചന്ദ്രബാബു നായിഡു നേതൃത്വം നൽകുന്ന ടിഡിപിക്ക് ആന്ധ്രാപ്രദേശിൽ വിജയിക്കാനാകില്ലെന്നും ഒവൈസി കൂട്ടിച്ചേർത്തു. തെലങ്കാനയിലെ ജനങ്ങൾ അവർക്കൊപ്പം നിന്ന് അവർക്ക് വേണ്ടത് നൽകുന്ന നേതാവിനെ തിരിച്ചറിഞ്ഞതാണ് കെസിആറിന്റെ വിജയത്തിന് പിന്നിലെ രഹസ്യമെന്നും ഒവൈസി കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്