ആപ്പ്ജില്ല

അച്ഛന്‍റെയും അമ്മയുടെയും ജനന തീയതി തനിക്കു പോലും അറിയില്ല; പിന്നെ സാധാരണക്കാരുടെ കാര്യം പറയേണ്ടതുണ്ടോ?; എ കെ ആന്‍റണി

കോണ്‍ഗ്രസ് ഭരണകാലത്ത് നടപ്പാക്കിയ എന്‍പിആറില്‍ മതത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. ഇതു മറച്ചുവെച്ച് പൗരത്വ നിയമ ഭേദഗതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് എ കെ ആന്‍റണി.

Samayam Malayalam 28 Dec 2019, 5:18 pm
ന്യൂഡല്‍ഹി: മതത്തെ പൗരത്വത്തിന്റെ അടിസ്ഥാനമാക്കിയുള്ള ഈ നിയമത്തെ കോണ്‍ഗ്രസ് ഒരു കാലത്തും അനുകൂലിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കോണ്‍ഗ്രസിന്റെ ഭരണകാലത്ത് കൊണ്ടുവന്ന എന്‍പിആറില്‍ മതത്തെ കുറിച്ച് പരാമര്‍ശമില്ലെന്ന് ആന്റണി പറഞ്ഞു.
Samayam Malayalam A K Antony


'അച്ഛന്‍ എവിടെ ജനിച്ചു, അമ്മ എവിടെ ജനിച്ചു, എന്നു ജനിച്ചു തുടങ്ങിയ ചോദ്യങ്ങളാണ് എന്‍പിആറില്‍ ഉള്ളത്. ഇതിനുള്ള രേഖകള്‍ ജനങ്ങള്‍ എങ്ങനെ ഹാജരാക്കും. അച്ഛന്‍റെയും അമ്മയുടെയുമൊന്നും ജനന തീയതി തനിക്കു പോലും അറിയില്ല. പിന്നെ ഈ നാട്ടിലെ സാധാരണക്കാരുടെ കാര്യം പറയേണ്ടതുണ്ടോ?', ആന്റണി ചോദിക്കുന്നു.

ഇന്ത്യയുടെ ആത്മാവ് നഷ്ടപ്പെടുത്തുന്ന നിയമമാണ് ഇപ്പോള്‍ കൊണ്ടുവന്നിട്ടുള്ള പൗരത്വ നിയമ ഭേദഗതി. മതത്തെ പൗരത്വത്തിന്റെ അടിസ്ഥാനമാക്കുകയാണ് അതില്‍ ചെയ്തിട്ടുള്ളതെന്ന് ആന്റണി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ഒരു കാലത്തും ഇതിനെ അനുകൂലിക്കില്ല. കോണ്‍ഗ്രസ് ഭരണകാലത്ത് നടപ്പാക്കിയ എന്‍പിആറില്‍ മതത്തെക്കുറിച്ച് ചോദ്യമില്ല. ഇതു മറച്ചുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്, ആന്റണി വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളുമായി കോണ്‍ഗ്രസ് ശക്തമായി മുന്നോട്ടുപോകുമെന്നും ഇതിനെ പാര്‍ട്ടി ഒരു കാലത്തും അംഗീകരിക്കില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്