ആപ്പ്ജില്ല

മോദിയുടെ ഹെലികോപ്റ്ററിലെ ആ കറുത്ത പെട്ടിയിലെന്ത്; സംശയമുയര്‍ത്തി കോൺഗ്രസ്

കര്‍ണാടക കോൺഗ്രസ് യൂണിറ്റ് ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പ്രധാനമന്ത്രി ഇതിന് മറുപടി പറയണം. പെട്ടിയിൽ എന്തായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കണമെന്നും ആനന്ദ് ശര്‍മ്മ ആവശ്യപ്പെട്ടു.

Samayam Malayalam 14 Apr 2019, 3:28 pm

ഹൈലൈറ്റ്:

  • ഹെലികോപ്റ്ററിൽ നിന്ന് എടുത്ത കറുത്ത പെട്ടിയിൽ എന്താണെന്ന് കോൺഗ്രസ്.
  • തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് പരിശോധിക്കണം.
  • ഇലക്ട്രൽ ബോണ്ട് വഴി ബിജെപിക്ക് ലഭിച്ച 210 കോടി രൂപയുടെ ഉറവിടം പരിശോധിക്കണം.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam PM Modi
ന്യൂഡൽഹി: കര്‍ണാടകയിലെ ചിത്രദുര്‍ഗയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററിൽ നിന്ന് എടുത്ത കറുത്ത പെട്ടിയിൽ എന്താണെന്ന് കോൺഗ്രസ്. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണമെന്നും കോൺഗ്രസ് വക്താവ് ആനന്ദ് ശര്‍മ്മ ആവശ്യപ്പെട്ടു.
'പ്രധാനമന്ത്രിയെ അനുഗമിച്ച് മൂന്ന് ഹെലികോപ്റ്ററുകള്‍ വന്നത് നമ്മൾ കണ്ടതാണ്. ഹെലികോപ്റ്റര്‍ ലാൻ്റ് ചെയ്തശേഷം വേഗത്തിൽ തന്നെ ഒരു കറുത്ത പെട്ടി സ്വകാര്യ വാഹനത്തിലേക്ക് മാറ്റി. ഈ പെട്ടി സുരക്ഷാ സേനയുമായി ബന്ധമുള്ളതല്ല' അദ്ദേഹം ആരോപിച്ചു.

കര്‍ണാടക കോൺഗ്രസ് യൂണിറ്റ് ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പ്രധാനമന്ത്രി ഇതിന് മറുപടി പറയണം. പെട്ടിയിൽ എന്തായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കണമെന്നും ആനന്ദ് ശര്‍മ്മ ആവശ്യപ്പെട്ടു.

ഇലക്ട്രൽ ബോണ്ട് വഴി ബിജെപിക്ക് ലഭിച്ച 210 കോടി രൂപയുടെ ഉറവിടം പരിശോധിക്കണം. അധികാരം ഉപയോഗിച്ച് പ്രധാനമന്ത്രി പ്രതിപക്ഷത്തെ വേട്ടയാടുകയാണ്. റഫാലുമായി ബന്ധപ്പെട്ട ആരോപണത്തിലെ പ്രധാനമന്ത്രിയുടെ മൗനം എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്