ആപ്പ്ജില്ല

'ബ്രേക്ക് നന്നാക്കാന്‍ പറ്റിയില്ല, അതുകൊണ്ട് ഹോൺ കൂട്ടിവെച്ചിട്ടുണ്ട്'; ബജറ്റിനെ പരിഹസിച്ച് ശശി തരൂർ

കേന്ദ്ര ബജറ്റ് 2021നെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. കേന്ദ്രത്തിന്റെ ബജറ്റ് കേട്ടപ്പോള്‍ ബ്രേക്ക് നന്നാക്കാന്‍ ഗാരേജിലെത്തിയ ഉപഭോക്താവിനോട് മെക്കാനിക്ക് പറഞ്ഞ കാര്യമാണ് ഓര്‍മ വരുന്നതെന്ന് അദ്ദേഹം

Samayam Malayalam 1 Feb 2021, 4:14 pm
ന്യൂഡൽഹി: കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെ പരിസഹിച്ച് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. കേന്ദ്രത്തിന്റെ ബജറ്റ് കേട്ടപ്പോള്‍ ബ്രേക്ക് നന്നാക്കാന്‍ ഗാരേജിലെത്തിയ ഉപഭോക്താവിനോട് മെക്കാനിക്ക് പറഞ്ഞ കാര്യമാണ് ഓര്‍മ വരുന്നതെന്ന് പറഞ്ഞ് ട്വിറ്ററിലൂടെയാണ് ശശി തരൂർ പ്രതികരിച്ചത്.
Samayam Malayalam shashi-tharoor-agen
ശശി തരൂർ. PHOTO: Agencies


'എനിക്ക് നിങ്ങളുടെ ബ്രേക്ക് നന്നാക്കാന്‍ പറ്റിയില്ല, അതുകൊണ്ട് ഹോണിന്‍റെ ശബ്ദം കൂട്ടിവെച്ചിട്ടുണ്ട് എന്ന് ഉപഭോക്താവിനോട് പറഞ്ഞ ഗാരേജ് മെക്കാനിക്കിനെയാണ് ബിജെപി സര്‍ക്കാര്‍ ഓര്‍മ്മപ്പെടുത്തുന്നത്,' തരൂർ ട്വീറ്റ് ചെയ്തു. കേരളത്തിൽ നിന്നുള്ള എംപിമാരെല്ലാം കേന്ദ്ര ബജറ്റിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇതേസാഹചര്യത്തിൽ തന്നെയാണ് ശശി തരൂരിന്‍റെയും പ്രതികരണം.



തെരഞ്ഞെടുപ്പിന് മാസങ്ങൾ; കേരളത്തിനും ബംഗാളിനും വൻ പ്രഖ്യാപനങ്ങളുമായി ബജറ്റ്

ജനങ്ങളെ പറ്റിക്കാനുള്ള ഗിമ്മിക്കാണ് ബജറ്റെന്നാണ് രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ പ്രതികരണം. വിത്തെടുത്ത് കുത്തി തിന്നുകയാണ് കേന്ദ്ര സർക്കാർ എന്നും അദ്ദേഹം പറഞ്ഞു. തൊഴിലവസരം സൃഷ്ടിക്കാൻ ഒന്നും ബജറ്റിലില്ല. ബജറ്റ് നിരാശാജനകമാണെന്നും അദ്ദേഹം വിമർശിച്ചു.

രാജ്യത്തെ രണ്ട് തട്ടിലാക്കുന്ന, വൈരുദ്ധ്യം വര്‍ധിപ്പിക്കുന്ന ബജറ്റാണിതെന്ന് ബെന്നി ബെഹ്നാന്‍ വിമര്‍ശിച്ചു. ബജറ്റ് യഥാർഥ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നില്ല. ഇന്ധന വില കുറക്കാൻ ഒരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

750 ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍, എൻജിഒ സഹകരണത്തോടെ 100 സൈനിക് സ്‌കൂളുകള്‍

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾക്കായി പ്രഖ്യാപനങ്ങൾ നടത്തിയായിരുന്നു നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. 1100 കിലോമീറ്റര്‍ ദേശീയപാതാ വികസനം 65000 കോടി ചെലവഴിച്ച് കേരളത്തില്‍ നടപ്പാക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്