ആപ്പ്ജില്ല

യെച്ചൂരിയ്ക്കെതിരായ നടപടി ഞെട്ടിക്കുന്നതെന്ന് ശശി തരൂർ; 'ഇങ്ങനെയെങ്കിൽ അക്രമം നടത്തിയവരെ വെറുതെ വിടുമോ?'

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഡൽഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചെന്നായിരുന്നു വാര്‍ത്താ ഏജൻസിയുടെ റിപ്പോര്‍ട്ട്.

Samayam Malayalam 13 Sept 2020, 9:48 am
ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്കെതിരെ ഗൂഢാലോചനക്കുറ്റത്തിന് കേസെടുത്ത ഡൽഹി പോലീസ് നടപടി ഞെട്ടിക്കുന്നതെന്ന് ശശി തരൂര്‍. 'ഈ രാജ്യത്ത് എന്താണ് നടക്കുന്നത്?' എന്നായിരുന്നു ശശി തരൂരിൻ്റെ ചോദ്യം. യെച്ചൂരി ഉള്‍പ്പെടെടുള്ളവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചതു സംബന്ധിച്ച വാര്‍ത്താ റിപ്പോര്‍ട്ടിനോട് ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Samayam Malayalam Tharoor
ശശി തരൂർ


"ഇത് കണ്ടു ഞെെട്ടലുണ്ടാകുന്നു. അക്രമം പ്രോത്സാഹിപ്പിക്കുകയും നടത്തുകയും ചെയ്തവരെ ഇനി വെറുതെ വിടുമോ? നമ്മുടെ രാജ്യത്തിന് എന്താണ് സംഭവിക്കുന്നത്?" ശശി തരൂര്‍ ചോദിച്ചു.

Also Read: കൊവിഡ് ആശങ്കകള്‍ക്കിടെ 16 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഇന്ന് നീറ്റ് പരീക്ഷ എഴുതും

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെയ്യൂരി, സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധയായ ജയന്തി ഖോഷ്, ഡൽഹി സര്‍വകലാശാല പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂര്‍വാനന്ദ്, ഡോക്യുമെന്‍ററി സംവിധാനയകനായ രാഹുൽ റോയ് എന്നിവരെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെനന് ആരോപിച്ച് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചെന്നായിരുന്നു വാര്‍ത്താ ഏജൻസിയായ പിടിഐയുടെ റിപ്പോര്‍ട്ട്.

പോലീസ് നടപടിയെ സംബന്ധിച്ച വാര്‍ത്തയോട് ഇന്നലെ യെച്ചൂരി രൂക്ഷമായ പ്രതികരണമായിരുന്നു നടത്തിയത്. ഡൽഹി പോലീസ് നടപടി "ചട്ടവിരുദ്ധവും നിയമവിരുദ്ധവുമാണെന്നും" ബിജെപി നേതൃത്വത്തിൽ നിന്നുള്ള രാഷ്ട്രീയത്തിൻ്റെ നേരിട്ടുള്ള ഫലമാണ് ഇതെന്നുമായിരുന്നു സീതാറാം യെച്ചൂരി ഇന്നലെ വാര്‍ത്തയോട് പ്രതികരിച്ചത്.

Also Read: വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതകം; അർധരാത്രി അതീവ രഹസ്യമായി തെളിവെടുപ്പ്

അതേസമയം, സീതാറാം യെച്ചൂരിയ്ക്കെതിരായ നടപടി സംബന്ധിച്ച വാര്‍ത്തകള്‍ തള്ളി ഡൽഹി പോലീസ് രംഗത്തെത്തി. സീതാറാം യെച്ചൂരി ഉള്‍പ്പെെടെയുള്ളവര്‍ക്കെതിരായ വാര്‍ത്ത "വസ്തുതാപരമായി തെറ്റാണെന്ന്" ഡൽഹി പോലീസ് വക്താവ് അറിയിച്ചു. "ജാഫ്രാബാദ് കലാപവുമായി ബന്ധപ്പെട്ട് ഒരു പ്രതിയുടെ മൊഴിയിൽ സിഎഎ വിരുദ്ധ കലാപം സംഘടിപ്പിക്കുകയും പ്രതികരിക്കുകയും മറ്റും സംബന്ധിച്ച് പരാമര്‍ശിച്ച കാര്യങ്ങളാണ് ഒരു ഓൺലൈൻ ന്യൂസ് ഏജൻസി റിപ്പോര്‍ട്ടിൽ പുറത്തു വന്നത്." പോലീസ് വക്താവ് പറഞ്ഞു. ഈ പ്രസ്താവന പ്രതിയുടെ മൊഴിയായി രേഖപ്പെടുത്തിയിട്ടുള്ളതാണെന്നും എന്നാൽ മതിയായ തെളിവില്ലാതെ ഇവരെ പ്രതി ചേര്‍ക്കാൻ കഴിയില്ലെന്നും ഇത് അന്വേഷണത്തിലുള്ള വിഷയമാണെന്നും പോലീസ് പ്രസ്താവനയിൽ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്