ആപ്പ്ജില്ല

മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവിൻ്റെ മകൻ ബിജെപിയിൽ

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിൻ്റെ ശക്തികേന്ദ്രമായ അഹമ്മദ്നഗറിൽ നിന്ന് തന്നെ ബിജെപി സ്ഥാനാർത്ഥിയായി സുജയ് മത്സരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ന്യൂറോ സര്‍ജനാണ് സുജയ്.

Samayam Malayalam 12 Mar 2019, 3:37 pm

ഹൈലൈറ്റ്:

  • പ്രതിപക്ഷ നേതാവിൻ്റെ മകൻ സുജയ് വിഘേയാണ് ബിജെപിയിൽ ചേർന്നത്.
  • അഹമ്മദ്നഗറിൽ നിന്ന് സുജയ് ബിജെപി സ്ഥാനാർത്ഥിയാകും.
  • ബിജെപിയിൽ ചേര്‍ന്നതിൽ സന്തോഷമുണ്ടെന്നും സുജയ്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam BJP
മുംബൈ: മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവിൻ്റെ മകൻ ബിജെപിയിൽ ചേര്‍ന്നു. മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഘേ പാട്ടീലിൻ്റെ മകൻ സുജയ് വിഘേയാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, സംസ്ഥാന പ്ര‍ഡിഡൻ്റ് റാവുസാഹബ് ധൻവേയുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേര്‍ന്നത്.
മഹാരാഷ്ട്രയിലെ കോൺഗ്രസ്-എൻസിപി സീറ്റ് ചർച്ചകൾ പൂർത്തിയാക്കിയ ശേഷമുള്ള സുജയ് വിഘേയുടെ മാറ്റം കോൺഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്. അഹമ്മദ്‍നഗറിൽ രാധാകൃഷ്ണ വിഘേ പാട്ടീലായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ തീരുമാനിച്ചത്. ഇതേ സീറ്റിൽ മകനും താൽപര്യം അറിയിച്ച് രംഗത്തുവന്നിരുന്നു. മകൻ്റെ ആവശ്യത്തെ പരിഗണിക്കണമെന്ന് എൻസിപി രാധാകൃഷ്ണ വിഘേ പാട്ടീലിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതിൽ വിയോജിപ്പ് പ്രകടിപ്പിച്ചതോടെയാണ് മകൻ സുജയ് വിഘേ ബിജെപിയിൽ ചേർന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിൻ്റെ ശക്തികേന്ദ്രമായ അഹമ്മദ്നഗറിൽ നിന്ന് തന്നെ ബിജെപി സ്ഥാനാർത്ഥിയായി സുജയ് മത്സരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ന്യൂറോ സര്‍ജനാണ് സുജയ്. ബിജെപിയിൽ ചേര്‍ന്നത് സ്വന്തം തീരുമാനമാണ്. അച്ഛൻ്റെ കാഴ്ചപാടിന് എതിരെയാണ് പോകാൻ തീരുമാനിച്ചിരിക്കുന്നത്. ബിജെപിയിൽ ചേര്‍ന്നതിൽ സന്തോഷമുണ്ടെന്നും സുജയ് പറഞ്ഞു.

അഹമ്മദ്‍നഗറിൽ സുജയ് വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ട്. വൻ ഭൂരിപക്ഷത്തോടെ ആയിരിക്കും വിജയമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്