ആപ്പ്ജില്ല

പുതിയ നേതാവിനെ നിശ്ചയിക്കണം; അധ്യക്ഷ സ്ഥാനം ഒഴിയുന്നുവെന്ന് സോണിയ ഗാന്ധി

അധ്യക്ഷ സ്ഥാനത്ത് സോണിയ തന്നെ തുടരണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും മുതിര്‍ന്ന നേതാവ് എ കെ ആന്റണിയും ആവശ്യപ്പെട്ടു.

Samayam Malayalam 24 Aug 2020, 2:46 pm
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനെ നിശ്ചയിക്കണമെന്നും അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്നും ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് സോണിയ നിലപാട് പരസ്യമാക്കിയത്.
Samayam Malayalam സോണിയ ഗാന്ധി


Also Read: കോണ്‍ഗ്രസിന് 'സ്ഥിരം പ്രസിഡന്‍റ്' വരുമോ? ഗാന്ധി കുടുംബത്തിന് അകത്തോ പുറത്തോ? ഇന്ന് തിരക്കിട്ട ചര്‍ച്ചകള്‍

കോണ്‍ഗ്രസ് ഇടക്കാല സ്ഥാനത്ത് നിന്ന് പുറത്തുപോകാന്‍ തന്നെ അനുവദിക്കണമെന്ന് സോണിയാ ഗാന്ധി പറഞ്ഞു. കെ സി വേണുഗോപാലാണ് സോണിയാ ഗാന്ധിയുടെ സ്ഥാനം ഒഴിയുന്നതിനെ കുറിച്ചുള്ള കത്ത് വായിച്ചത്. എന്നാല്‍, അധ്യക്ഷ സ്ഥാനത്ത് സോണിയ തന്നെ തുടരണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും മുതിര്‍ന്ന നേതാവ് എ കെ ആന്റണിയും ആവശ്യപ്പെട്ടത്.

Also Read: സ്പീക്കർ കസേര ഒഴിയണമെന്ന് പ്രതിപക്ഷം; അവിശ്വാസ പ്രമേയത്തിന് അഞ്ച് മണിക്കൂർ സമയം

സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയുകയാണെങ്കില്‍ ആ സ്ഥാനത്തേയ്ക്ക് രാഹുല്‍ ഗാന്ധി എത്തണമെന്ന് പറഞ്ഞു. കോണ്‍ഗ്രസില്‍ എത്രയും പെട്ടെന്ന് നേതൃമാറ്റം നടത്തണമെന്ന് ആവശ്യപ്പെട്ട് 23 പേര്‍ കത്തയച്ചതിനെതിരെ നേതാക്കളായ കെ സി വേണുഗോപാല്‍ എ കെ ആന്റണി, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ രംഗത്തെത്തി. അമ്മയ്ക്ക് സുഖമില്ലാതായ സമയത്ത് നേതൃമാറ്റത്തെ സംബന്ധിച്ച കത്ത് അയച്ചതിനെ രാഹുല്‍ ഗാന്ധി ചോദ്യം ചെയ്തു.

Also Read: ബാനറുകളുമായി പ്രതിപക്ഷ നേതാക്കളുടെ പ്രതിഷേധം; അവിശ്വാസ പ്രമേയത്തിന് അനുമതി

കോണ്‍ഗ്രസില്‍ സമ്പൂര്‍ണ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ട് ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, മുകുള്‍ വാസ്‌നിക്, ശശി തരൂര്‍ എന്നീ നേതാക്കള്‍ ചേര്‍ന്നാണ് കത്ത് നല്‍കിയത്. അതേസമയം, നേതൃമാറ്റം ആവശ്യപ്പെട്ട് 23 കോണ്‍ഗ്രസ് നേതാക്കള്‍ സോണിയാ ഗാന്ധിയ്ക്ക് കത്തെഴുതിയെന്ന വാര്‍ത്ത അവശ്വസനീയമാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോത്ത് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്