ആപ്പ്ജില്ല

സോണിയ ഗാന്ധി ജന്മദിനം: ആഘോഷങ്ങളില്ല; ദീര്‍ഘായുസ് നേര്‍ന്ന് നരേന്ദ്ര മോദി

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ 74-ാം പിറന്നാള്‍. കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആഘോഷങ്ങള്‍ ഒഴിവാക്കി. ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി മോദി

Edited byAbhijith VM | Samayam Malayalam 9 Dec 2020, 1:19 pm
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ജന്മദിനം ഇന്ന്. ഏറ്റവും അധികംകാലം കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ ഇരുന്ന വ്യക്തിയാണ് 74 വയസ്സ് എത്തിയ സോണിയ ഗാന്ധി. ജന്മദിനം ഇത്തവണ അവര്‍ ആഘോഷിക്കുന്നില്ല. കര്‍ഷക സമരവും കൊറോണ വൈറസ് വ്യാപനവും കണക്കിലെടുത്താണ് ആഘോഷങ്ങള്‍ വേണ്ടെന്ന് വച്ചത്.
Samayam Malayalam Sonia Gandhi Birthday
സോണിയ ഗാന്ധിയുടെ പ്രതിമ (Photo: BCCL / File)


Also Read: പുൽവാമ ഏറ്റുമുട്ടലിൽ രണ്ടുഭീകരരെ വധിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി, സോണിയ ഗാന്ധിയുടെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നു. ട്വീറ്റിലാണ് ദീര്‍ഘായുസും ആരോഗ്യവും നേര്‍ന്ന് മോദിയുടെ ആശംസ.

നരേന്ദ്ര മോദിയുടെ ട്വീറ്റ്


ഗതാഗത, എംഎസ്‍എംഇ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്‍കരിയും ആശംസകള്‍ ട്വീറ്റ് ചെയ്‍തു.

നിതിൻ ഗഡ്ക്കരിയുടെ ട്വീറ്റ്


ഹിന്ദി സിനിമനടന്‍ റിതേഷ് ദേശ്‍മുഖ്‍ ട്വിറ്ററില്‍ ആശംസകള്‍ അറിയിച്ചു.


ഇറ്റലിയില്‍ ജനിച്ച സോണിയ ഗാന്ധിയുടെ യഥാര്‍ഥ പേര് അന്‍റോണിയ മെയ്‍നോ (Antonia Edvige Albina Maino) എന്നാണ്. 19 വര്‍ഷത്തോളം ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നിന്‍റെ അമരത്തിരുന്നിട്ടും രാഷ്ട്രീയ പ്രതിയോഗികളും യാഥാസ്ഥികരും വിദ്വേഷികളും അവരെ ഇപ്പോഴും ഇറ്റലിയുടെ പേരില്‍ കളിയാക്കുന്നു.

Also Read: ഇന്ത്യ കാത്തിരിക്കുന്ന മൂന്ന് കൊവിഡ് വാക്സിനുകൾ

തന്‍റെ അമ്മ ജീവിക്കുന്നത് ഇന്ത്യയിലാണെന്നും ഇന്ത്യയ്‍ക്ക് വേണ്ടിയാണെന്നും മറ്റാരെക്കാളും അവര്‍ ഇന്ത്യക്കാരിയാണെന്നും രാഹുല്‍ ഗാന്ധി ഒരിക്കല്‍ ആരോപണങ്ങള്‍ക്ക് മറുപടിയായി പറഞ്ഞിരുന്നു. 2004ല്‍ അമേരിക്കന്‍ ധനകാര്യ മാധ്യമം ഫോബ്‍സ്‍, സോണിയ ഗാന്ധിയെ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാലാമത്തെ സ്ത്രീ എന്ന് പട്ടികപ്പെടുത്തിയിരുന്നു.

അമ്മയുടെ പിറന്നാളിന് മക്കള്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ട്വീറ്ററില്‍ ആശംസകള്‍ നേര്‍ന്നിട്ടില്ല. രാഹുല്‍ ഗാന്ധി രാവിലെ ചെയ്‍ത ഒരേയൊരു ട്വീറ്റ് നരേന്ദ്ര മോദി സര്‍ക്കാരിന് എതിരെയുള്ള പരാമര്‍ശം ആയിരുന്നു. ആഘോഷങ്ങള്‍ ഒഴിവാക്കുമെന്ന് സോണിയ ഗാന്ധി നേരത്തെ തന്നെ മാധ്യമങ്ങളെ അറിയിച്ചിരുന്നു.
ഓതറിനെ കുറിച്ച്
Abhijith VM

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്