ആപ്പ്ജില്ല

പ്രതിപക്ഷസഖ്യത്തിന് കോപ്പുകൂട്ടി കോൺഗ്രസ്; ലക്ഷ്യം ലോക്സഭ വിജയം

പ്രധാനമന്ത്രിസ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാത്ത രാഷ്ട്രീയതന്ത്രം

Samayam Malayalam 4 Aug 2018, 7:52 am
ന്യൂഡൽഹി: 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം ശക്തിപ്പെടുത്താനൊരുങ്ങി കോൺഗ്രസ്. ബിജെപിയെ തോൽപിക്കുക എന്ന പൊതുലക്ഷ്യത്തോടെ കെട്ടിപ്പടുക്കുന്ന പ്രതിപക്ഷസഖ്യത്തിന് പ്രധാനമന്ത്രിയുണ്ടാകില്ലെന്നും തെരഞ്ഞെടുപ്പ് ഫലമനുസരിച്ചായിരിക്കും പ്രധാനമന്ത്രിപദം സംബന്ധിച്ച തീരുമാനത്തിലെത്തുക എന്നും കോൺഗ്രസ് കേന്ദ്ര നേതാക്കളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
Samayam Malayalam opposition


പ്രധാനമന്ത്രിപദത്തെച്ചൊല്ലി തെരഞ്ഞെടുപ്പിനു മുൻപേ തന്നെ സഖ്യത്തിൽ വിള്ളലുണ്ടാകുന്നത് തടയുകയാണ് കോൺഗ്രസിന്‍റെ ശ്രമം. ബിജെപിയെയും ആര്‍എസ്എസിനെയും നേരിടുകയെന്ന ലക്ഷ്യത്തോടെ വിശാല പ്രതിപക്ഷമെന്ന ഏകദേശ ധാരണ ഇതിനോടകം കോൺഗ്രസ് രൂപീകരിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും വിജയം ഉറപ്പാക്കി പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് ഉയര്‍ന്നുവരാനാകുമെന്നാണ് കോൺഗ്രസിന്‍റെ കണക്കുകൂട്ടൽ.

ഉത്തര്‍ പ്രദേശ്, ബീഹാര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനാണ് കോൺഗ്രസിന്‍റെ നീക്കം. ഇവിടങ്ങളിൽ ബിജെപിയുടെ സീറ്റുകളിൽ വലിയ കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. എസ്‍‍‍പി, ബിഎസ്‍‍പി, കോൺഗ്രസ് സഖ്യത്തിനുള്ള നീക്കവും ഉത്തര്‍ പ്രദേശിൽ ആരംഭിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്