ആപ്പ്ജില്ല

ത്രിപുരയിൽ കോൺഗ്രസിനും വളർച്ച; ഇടതിനെ വെട്ടി രണ്ടാം സ്ഥാനത്ത്

തദ്ദേശ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും മത്സരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് കോൺഗ്രസ്. 2014 ൽ 64 ശതമാനം വോട്ട് നേടിയ സിപിഎം ഇത്തവണ 17.31 ശതമാനത്തിൽ ഒതുങ്ങുകയും ചെയ്തു.

Samayam Malayalam 23 Jun 2019, 2:49 pm
ത്രിപുര: ലോക്സഭാ തെരഞ്ഞെടുപ്പിൽ ത്രിപുരയിൽ ഇടതുപക്ഷത്തെ പിന്നിലാക്കി കോൺഗ്രസ് രണ്ടാം സ്ഥാനത്ത്. ഭരണകക്ഷിയായ ബിജെപിക്കു പിന്നിൽ 25.34 ശതമാനം വോട്ട് നേടിയാണ് കോൺഗ്രസ് മുന്നേറ്റം കാഴ്ചവച്ചിരിക്കുന്നത്. അതേസമയം 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ 64 ശതമാനം വോട്ട് നേടിയ സിപിഎം ഇത്തവണ 17.31 ശതമാനത്തിൽ ഒതുങ്ങുകയും ചെയ്തു.
Samayam Malayalam Congress


ഇടതുപക്ഷത്തിൻ്റെ പരമ്പരാഗത വോട്ടര്‍മാര്‍ ബിജെപിയിലേക്കും കോൺഗ്രസിലേക്കും ചേക്കേറിയെന്നാണ് വോട്ട് ശതമാനം വ്യക്തമാക്കുന്നത്. രണ്ട് പതിറ്റാണ്ടിലേറെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തുടര്‍ച്ചയായി അധികാരത്തിലേറിയ ത്രിപുര 2018 ലാണ് ബിജെപി പിടിച്ചെടുക്കുന്നത്. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ അഞ്ച് ശതമാനം വോട്ടിൽ ഒതുങ്ങിയ ബിജെപി 2019 ൽ 49.03 ശതമാനം വോട്ടുകളാണ് നേടിയത്.

ബിജെപിക്കൊപ്പം കോൺഗ്രസിൻ്റെ വളര്‍ച്ചയും ത്രിപുരയിൽ ദൃശ്യമാണ്. നിയമസഭാ തെര‍ഞ്ഞെടുപ്പിൽ 1.8 ശതമാനം വോട്ട് മാത്രം ലഭിച്ചിരുന്ന കോൺഗ്രസിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ നിന്നുമായി ലഭിച്ചത് 30 ശതമാനത്തിലേറെ വോട്ടുകളായിരുന്നു. ഇതേത്തുടര്‍ന്ന് വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും മത്സരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് കോൺഗ്രസ്.

സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും കോണഗ്രസ് മത്സരിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ പ്രദ്യോത് കിഷോര്‍ ദേബ് ബര്‍മ്മന്‍ അറിയിച്ചു. വിജയിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്. സ്വതന്ത്രവും നീതിപൂര്‍വ്വവുമായ തെരഞ്ഞെടുപ്പ് നടന്നാൽ കോൺഗ്രസ് വിജയിക്കും. സിപിഎമ്മിന് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്