2022 തെരഞ്ഞെടുപ്പിലും ഗുജറാത്തിൽ കോൺഗ്രസ് തോൽക്കും: ബിജെപി
അഞ്ച് വർഷം കഴിഞ്ഞ് 2022ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഗുജറാത്തിൽ കോൺഗ്രസിന് ജയിക്കാൻ കഴിയില്ലെന്ന് ബിജെപി
TNN 25 Dec 2017, 1:55 pm
അഹമ്മദാബാദ്: അഞ്ച് വർഷം കഴിഞ്ഞ് 2022ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഗുജറാത്തിൽ കോൺഗ്രസിന് ജയിക്കാൻ കഴിയില്ലെന്ന് ബിജെപി. രാഹുൽ ഗുജറാത്തിൽ തമ്പടിച്ച് പ്രവർത്തിച്ചാലും കോൺഗ്രസിന് തോൽവി ഉറപ്പാണെന്ന് ഗുജറാത്ത് ബിജെപി അധ്യക്ഷൻ ജിതു വേഘാവനി പറഞ്ഞു.
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ മികച്ച തിരിച്ചുവരവ് നടത്തിയ കോൺഗ്രസ് വരുന്ന തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിനോടാണ് ബിജെപിയുടെ പ്രതികരണം. ജാതി അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയം ഇനിയെങ്കിലും കോൺഗ്രസ് ഉപേക്ഷിക്കണമെന്നും വേഘാവനി പറഞ്ഞു.