ആപ്പ്ജില്ല

ഉപഭോക്തൃസംരക്ഷണത്തെപ്പറ്റി വേദങ്ങളിൽ പറഞ്ഞിട്ടുണ്ടെന്ന് മോദി

ജിഎസ്‍‍ടിയുടെ ഗുണഭോക്താക്കള്‍ ഉപഭോക്താക്കളാണെന്ന് പ്രധാനമന്ത്രി

TNN 26 Oct 2017, 3:42 pm
ന്യൂ ഡൽഹി: ഉപഭോക്തൃസംരക്ഷണത്തെപ്പറ്റി വേദങ്ങളിൽപോലും പരാമര്‍ശമുണ്ടെന്നും 1000 വര്‍ഷം മുൻപു പോലും ഉപഭോക്തൃസംരക്ഷണത്തിന് മികച്ച പ്രാധാന്യം നല്‍കിയിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അഥര്‍വവേദത്തിൽ ഇതുസംബന്ധിച്ച പരാമര്‍ശങ്ങളുണ്ട്. ഡൽഹിയിൽ ഉപഭോക്തൃസംരക്ഷണവുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച കോണ്‍ഫറൻസിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 1000 വര്‍ഷം പഴക്കമുള്ള ഗ്രന്ഥങ്ങളിൽ ഉപഭോക്തൃസംരക്ഷണത്തിന്‍റെ ചട്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കാലക്രമേണ തെറ്റായ രീതിയിലുളള വ്യാപാരത്തിന് ശിക്ഷ ഇല്ലാതായതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Samayam Malayalam consumer rights have been mentioned in vedas says modi
ഉപഭോക്തൃസംരക്ഷണത്തെപ്പറ്റി വേദങ്ങളിൽ പറഞ്ഞിട്ടുണ്ടെന്ന് മോദി


ജിഎസ്‍‍ടിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഉപഭോക്താക്കളാണ്. ജിഎസ്‍‍ടിയുടെ വരവോടെ രാജ്യത്ത് പുതിയ വ്യവസായപാരമ്പര്യമാണ് നിലവിൽ വന്നിരിക്കുന്നത്. കമ്പനികള്‍ തമ്മിലുള്ള മത്സരം വിലക്കിഴിവിന് വഴിയൊരുക്കും. മോദി പറഞ്ഞു. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന പുതിയ നിയമനിര്‍മാണം പരിഗണനയിലുണ്ടെന്നും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ നിയമനടപടിയുണ്ടാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഉപഭോക്തൃസംരക്ഷണത്തെപ്പറ്റി ഐക്യരാഷ്ട്രസഭ മുന്നോട്ടു വയ്ക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനായി ഏഷ്യൻ രാജ്യങ്ങള്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്യും. 20 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

Consumer rights are mentioned in Veda: Modi

Prime minister Narendra Modi today said that the relevance of consumer rights have been mentioned in Atharva veda.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്