ആപ്പ്ജില്ല

ബലാല്‍സംഗക്കേസിൽ പ്രതി ചേർക്കപ്പെട്ട യു.പി മന്ത്രിയെ കാണ്മാനില്ല

സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമായിരുന്നു മന്ത്രിക്കെതിരെ യു പി പൊലീസ് കേസ് രജിസ്റ്റർ ചെയ്തതത്.

TNN & Agencies 1 Mar 2017, 12:55 pm
ലഖ്‍നൗ: ബലാൽസംഗക്കേസിൽ പൊലീസ് അന്വേഷണം നേരിടുന്ന ഉത്തർപ്രദേശ് മന്ത്രി ഗായത്രി പ്രജാപതിയെ കാണ്മാനില്ല. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമായിരുന്നു മന്ത്രിക്കെതിരെ യു പി പൊലീസ് കേസ് രജിസ്റ്റർ ചെയ്തതത്. കേസിൽ അന്വേഷണം നടത്തി എഫ് ഐ ആർ സമർപ്പിക്കണമെന്ന് സുപ്രീംകോടതി ഫെബ്രുവരി 17ന് യു പി പൊലീസിന് നിർദ്ദേശം നല്‍‍‍‍കിയിരുന്നു.
Samayam Malayalam controversial up minister prajapati goes missing as police close in
ബലാല്‍സംഗക്കേസിൽ പ്രതി ചേർക്കപ്പെട്ട യു.പി മന്ത്രിയെ കാണ്മാനില്ല


നേരത്തെ, മുഖ്യമന്ത്രി അഖിലേഷ് യാദവ് തൻ്റെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയവരിൽ ഉൾപ്പെട്ടയാളാണ് പ്രജാപതിയും. എന്നാൽ മുലായം സിങ് യാദവിൻ്റെ വിശ്വസ്തനായ പ്രജാപതിയെ പിന്നീട് മന്ത്രിസഭയിൽ തിരിച്ചെടുക്കുകയായിരുന്നു.

നിയമസഭാതെര‍‍ഞ്ഞെടുപ്പിൽ സമാജ്‍വാദി പാർട്ടിയുടെ അമേഠിയിലെ സ്‍ഥാനാർത്ഥിയാണ് പ്രജാപതി. എന്നാൽ അമേഠിയിലെ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ വേദിയിൽ തനിക്കൊപ്പമിരിക്കാൻ മുഖ്യമന്ത്രി ഇദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. യു പി നിയമസഭ തെരഞ്ഞെടുപ്പിൻ്റെ രണ്ടുഘട്ടങ്ങൾ കൂടി ശേഷിക്കേ പ്രജാപതിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ എസ് പിക്കും അഖിലേഷ് യാദവിനും തിരിച്ചടിയായിരിക്കുകയാണ്.

Controversial UP minister Prajapati goes missing as police close in

UP Cabinet minister Gayathri Prajapathi found missing. He was facing police investigation in a rape case

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്