ആപ്പ്ജില്ല

താലിബാൻ നേതാക്കൾ കോഴിക്കോട് ഐഐഎം പരിപാടിയിൽ, ക്ഷണിച്ചത് കേന്ദ്രസർക്കാരെന്ന് സ്ഥാപനം; പരിശീലനം എന്തിന്?

25 വിദേശ പ്രതിനിധികൾ രജിസ്റ്റ‍ർ ചെയ്ത പരിപാടിയിൽ പങ്കെടുത്ത 22 പേരും അഫ്​ഗാനിസ്ഥാനിൽ നിന്നായിരുന്നു എന്നതാണ് ശ്രദ്ധേയം.

Edited byകാർത്തിക് കെ കെ | Samayam Malayalam 15 Mar 2023, 12:23 pm

ഹൈലൈറ്റ്:

  • പ്രതികരണവുമായി ഐഐഎം
  • കോഴ്സ് നടത്തുന്നത് വിദേശകാര്യമന്ത്രാലയത്തിൻ്റെ നേതൃത്വത്തിലെന്ന് ഐഐഎം
  • പരിപാടി നടക്കുന്നത് ഓൺലൈനായി
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam iim k taliban
പ്രതീകാത്മക ചിത്രം Photo: Agencies
കോഴിക്കോട്: അഫ്ഗാനിസ്ഥാൻ്റെ നിയന്ത്രണം ഏറ്റെടുത്തതിനു ശേഷം വിവിധ രാജ്യങ്ങളുമായി നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള നീങ്ങളുമായി മുന്നോട്ടു പോകുകയാണ് താലിബാൻ. ഇതിനിടയിൽ കോഴിക്കോട് ഐഐഎം സംഘടിപ്പിച്ച ഒരു ഓൺലൈൻ കോഴ്സിൽ താലിബാൻ നേതാക്കളടക്കം 18 അഫ്ഗാൻ പൗരന്മാർ പങ്കെടുത്തതാണ് പുതിയ വാർത്തയായിരിക്കുന്നത്. ഇന്ത്യൻ ടെക്നിക്കൽ ആൻ്റ് ഇക്കണോമിക് കോപ്പറേഷൻ (ഐടിഇസി) പ്രോഗ്രാമിലാണ് മുതിർന്ന താലിബാൻ ഉദ്യോഗസ്ഥർ പങ്കെടുത്തത്. എന്നാൽ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തെ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെന്നിരിക്കെ താലിബാൻ ഉദ്യോഗസ്ഥർ എങ്ങനെ പരിപാടിയിൽ പങ്കെടുത്തു എന്നതാണ് ചോദ്യം.
ഇമേഴ്സിങ് വിത്ത് ഇന്ത്യൻ തോട്ട്സ് എന്ന വിഷയത്തിൽ നടത്തിയ നാലു ദിവസത്തോളം നീണ്ട ഓൺലൈൻ പരിപാടിയിലേയ്ക്കായിരുന്നു താലിബാൻ നേതാക്കൾക്ക് ക്ഷണം ലഭിച്ചത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പരിശീലനത്തിനായി ക്ഷണിച്ചിട്ടുണ്ടെന്ന താലിബാൻ്റെ പ്രതികരണവും ചില ദേശീയമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. പരിപാടിയിൽ പങ്കെടുക്കുന്ന വിദേശ പ്രതിനിധികൾക്കൊപ്പമാണ് താലിബാൻ പ്രതിനിധികളും സന്നിഹിതരാകുക. താലിബാനോടുള്ള ഇന്ത്യയുടെ അന്തിമ നിലപാട് എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും കേന്ദ്രം മൃദുസമീപനം സ്വീകരിക്കുന്നതിൻ്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. അതേസമയം, കേന്ദ്രത്തിൻ്റെ നിലപാടിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

'കൃത്രിമ മഴയ്ക്ക് സാധ്യത തേടിയിരുന്നു'; ബ്രഹ്മപുരം തീപിടിത്തം പ്രത്യേക സംഘം അന്വേഷിക്കും, മുഖ്യമന്ത്രി
ഇന്ത്യയുടെ സാസ്കാരിക, സാമൂഹിക പശ്ചാത്തലവും സാമ്പത്തിക, പാരിസ്ഥിതിക ഘടകങ്ങളും വ്യവസായസാധ്യതകളും പരിചയപ്പെടുത്തുന്നതാണ് കോഴിക്കോട് ഐഐഎമ്മിൻ്റെ കോഴ്സ്. മുതിർന്ന ഉദ്യോഗസ്ഥരും വ്യവസായമേഖലയിലെ പ്രമുഖരും അടക്കമുള്ളവരാണ് കോഴ്സ് നയിക്കുന്നത്.

കാബൂളിലെ ഇന്ത്യൻ ടെക്നിക്കൽ മിഷൻ വഴിയാണ് കോഴ്സിനെപ്പറ്റി താബിലാൻ വിദേശകാര്യമന്ത്രാലയം അറിഞ്ഞതെന്നാണ് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട ചില രേഖകൾ സൂചിപ്പിക്കുന്നത്. ഇംഗ്ലീഷിൽ പ്രാവീണ്യമുള്ളവർക്ക് കോഴ്സിൽ സംബന്ധിക്കാമെന്നും ഈ ഓഫീസ് രേഖകൾ വ്യക്തമാക്കുന്നുണ്ട്. എന്നാൽ കോഴ്സിൽ പങ്കെടുക്കുന്നവരെ തെരഞ്ഞെടുക്കുന്നതിൽ സ്ഥാപനത്തിന് പങ്കില്ലെന്നും ഇവരുടെ രാഷ്ട്രീയ നിലപാടുകൾ അറിയില്ലെന്നും ഐഐഎം കോഴിക്കോട് പ്രസ്താവനയിൽ വ്യക്തമാക്കി. ഐടെക് എന്ന കോഴ്സ് വിദേശകാര്യ മന്ത്രാലയത്തിനു വേണ്ടി നടത്തുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു. ടൈംസ് ഓപ് ഇന്ത്യ റിപ്പോർട്ട് പ്രകാരം, കോഴ്സിൻ്റെ ആദ്യദിനത്തിൽ മാത്രം 18 താലിബാൻ പ്രതിനിധികൾ പങ്കെടുത്തിട്ടുണ്ട്. കൂടാതെ തായ്ലൻഡിൽ നിന്നും മാലിദ്വീപിൽ നിന്നുമുള്ള ഓരോ പ്രതിനിധികളും കോഴ്സിൽ പങ്കെടുത്തു. കോഴ്സിനായി 25ഓളം വിദേശപ്രതിനിധികൾ എൻ‍‍റോൾ ചെയ്തിട്ടുണ്ടെന്നും ഇവരിൽ 22 പേർ അഫ്ഗാനിസ്ഥാൻ പൗരന്മാരാണെന്നുമാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.

കയ്യേറ്റം ചെയ്തെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും സനീഷ് കുമാർ എംഎൽഎയും; നിയമസഭയിൽ പ്രതിഷേധം
അതേസമയം, പ്രതിനിധികൾ കോഴ്സിൽ പങ്കെടുത്തു എന്നതുകൊണ്ട് താലിബാനോടുള്ള ഇന്ത്യയുടെ സമീപനത്തിൽ യാതൊരു മാറ്റവും ഉണ്ടാകുന്നില്ലെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളുടെ അനൗദ്യോഗിക പ്രതികരണം.

2021ൽ താലിബാൻ അധികാരത്തിലെത്തിയതിനു ശേഷവും ഇന്ത്യ അഫ്ഗാനിസ്ഥാനെ സഹായിക്കുന്നത് തുടരുന്നുണ്ട്. ഇന്ത്യയുമായി മികച്ച നയതന്ത്രബന്ധം വേണമെന്നാണ് താലിബാൻ്റെയും നിലപാട്. കടുത്ത സാമ്പത്തിക ഉപരോധങ്ങൾക്കിടെ പ്രതിസന്ധിയിലായ രാജ്യത്തെ ഇന്ത്യ ഭക്ഷ്യധാന്യങ്ങൾ നൽകി സഹായിക്കുകയും താലിബാൻ ഇന്ത്യയ്ക്ക് നന്ദി പറയുകയും ചെയ്തിരുന്നു. ഇതിനിടയിലും അഫ്ഗാനിസ്ഥാനുമായി ഇന്ത്യ നയതന്ത്ര ചർച്ചകൾ നടത്തുന്നത് തുടരുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്