ആപ്പ്ജില്ല

'ഭീതിയൊഴിഞ്ഞ്' മഹാരാഷ്ട്ര; കർണാടകയിലും തമിഴ്നാട്ടിലും കൊവിഡ് കേസുകൾ കുറഞ്ഞ് തന്നെ

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ കുറഞ്ഞ് വരികയാണ്. അതേസമയം കേരളത്തിലെ രോഗവ്യാപനം ആശങ്കയാകുന്നുമുണ്ട്. സംസ്ഥാനത്ത് 4581 പേർക്കാണ് ഇന്ന് രോഗബാധ. ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന മഹാരാഷ്ട്രയിൽ 2,544 പേർക്ക് മാത്രമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകൾ കുറഞ്ഞ് വരികയാണ്. വിശദാംശങ്ങൾ പരിശോധിക്കാം.

Samayam Malayalam 15 Nov 2020, 9:52 pm
ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ കുറഞ്ഞ് വരികയാണ്. അതേസമയം കേരളത്തിലെ രോഗവ്യാപനം ആശങ്കയാകുന്നുമുണ്ട്. സംസ്ഥാനത്ത് 4581 പേർക്കാണ് ഇന്ന് രോഗബാധ. ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന മഹാരാഷ്ട്രയിൽ 2,544 പേർക്ക് മാത്രമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകൾ കുറഞ്ഞ് വരികയാണ്. വിശദാംശങ്ങൾ പരിശോധിക്കാം.
Samayam Malayalam coronavirus statewide update on 15th november and covid 19 tracker in india
'ഭീതിയൊഴിഞ്ഞ്' മഹാരാഷ്ട്ര; കർണാടകയിലും തമിഴ്നാട്ടിലും കൊവിഡ് കേസുകൾ കുറഞ്ഞ് തന്നെ

​​​മഹാരാഷ്ട്രയിൽ ഇന്ന് 2,544 കേസുകൾ

രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. മഹാരാഷ്ട്രയിൽ ഇന്ന് 2,544 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിന് പുറമെ 60 മരണവും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. 3,065 പേർ ഇന്ന് ആശുപത്രി വിടുകയും ചെയ്തിട്ടുണ്ട്. പുതിയ കണക്കുകള്‍ കൂടി വന്നതോടെ സംസ്ഥാനത്തെ ആക്ടീവ് കേസുകൾ 84,918 ആയിട്ടുണ്ട് . ഇതുവരെ സംസ്ഥാനത്ത് 45,974 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 16,15,379 പേർക്കാണ് സംസ്ഥാനത്ത് രോഗമുക്തി ലഭിച്ചത്.

മഹാരാഷ്ട്രയിലെ കൊവിഡ് കണക്കുകൾ

​തമിഴ്നാട്ടിൽ 1,819 കൊവിഡ് കേസുകൾ

തമിഴ്നാട്ടിൽ 1,819 പേർക്കാണ് ഞായറാഴ്ച കൊവിഡ്-19 സ്ഥിരീകരിച്ചത്. 12 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ എണ്ണം 7,58,191 ആയി ഉയർന്നു. നിലവിൽ 16,441 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 7,30,272 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി ലഭിച്ചത്. 11,478 പേർക്കാണ് കൊവിഡിനെത്തുടർന്ന് സംസ്ഥാനത്ത് ജീവൻ നഷ്ടമായതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

കർണാടകയിൽ 1,565 പേർക്ക് കൂടി കൊവിഡ്

കർണാടകയിൽ 1,565 പേർക്കാണ് ഞായറാഴ്ച കൊവിഡ്-19 സ്ഥിരീകരിച്ചത്. 21 മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,363 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ രോഗമുക്തരുടെ ആകെ എണ്ണം 8,22,953 ആയി. നിലവിൽ 27,146ആക്ടീവ് കേസുകളാണ് ഉള്ളത്. 11,529 പേർക്കാണ് കൊവിഡിനെത്തുടർന്ന് കർണാടകയിൽ ജീവൻ നഷ്ടപ്പെട്ടതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

കർണാടകയിലെ കൊവിഡ് കേസുകൾ

​​​​ആന്ധ്രയിൽ ഇന്ന് 1,056 കൊവിഡ് കേസുകൾ

ആന്ധ്രാപ്രദേശിൽ 1,056 പേർക്കാണ് ഞായറാഴ്ച കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 8,54,011 ആയി ഉയർന്നു. നിലവിൽ 18,659 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 8,28,484 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി ലഭിച്ചത്. 6,868 പേർക്കാണ് കൊവിഡിനെത്തുടർന്ന് സംസ്ഥാനത്ത് ജീവൻ നഷ്ടമായതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

കേരളത്തിലെ കൊവിഡ് കണക്കുകൾ

മുംബൈയുടെ ലേഡി സിങ്കത്തിന്‍റെ കഥ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്