ആപ്പ്ജില്ല

കുഞ്ഞിന് ശാരീരിക വൈകല്യം; ഗർഭം അലസിപ്പിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി

23 ആഴ്ച പ്രായമുള്ള കുഞ്ഞിന് ശാരീരിക വൈകല്യം ഉള്ളതിനാൽ അബോർഷൻ നടത്താൻ അനുവദിക്കണമെന്നായിരുന്നു യുവതിയുടെ ആവശ്യം.

Samayam Malayalam 17 Sept 2020, 5:57 pm
ബോംബെ: കുഞ്ഞിന് ശൈരീരിക വൈകല്യം ഉള്ളതിനാൽ അബോഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ബോംബെ ഹോക്കോടതി തള്ളി. 23 ആഴ്ച പ്രായമുള്ള കുഞ്ഞിന് ശാരീരിക വൈകല്യം ഉള്ളതിനാൽ ഗർഭം അലസിപ്പിക്കാൻ അനുവദിക്കണം എന്നായിരുന്നു ആവശ്യം.ജസ്റ്റിസ് നിതിൻ ജംദാർ, മിലിന്ദ് ജാദവ് എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ഹർജി തള്ളിയത്. കുഞ്ഞിന്റെ വൈകല്യം ശസ്ത്രക്രിയയിലൂടെ പരിഹരിക്കാമെന്ന് പൂനെ സീസൺസ് ആശുപത്രിയിലെ മെഡിക്കൽ ബോർഡ് നൽകിയ റിപ്പോർട്ടിനെത്തുടർന്നാണ് ഹർജി തള്ളിയത്.
Samayam Malayalam bombay highcourt
ബോംബെ ഹൈക്കോടതി |NBT


Also Read: മണൽ വാരുന്നതുമായി ബന്ധപ്പെട്ട് തർക്കം, വെടിവെപ്പ്; നാലുപേർക്ക് പരിക്ക്

കുഞ്ഞിന് പിളർന്ന ചുണ്ടും അണ്ണാക്കും ഉണ്ടെന്നു കാട്ടിയാണ് യുവതി ആഗസ്റ്റ് 12ന് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. 1971ലെ പ്രഗ്നൻസി ആക്ട് പ്രകാരം 20 ആഴ്ചയിൽ കൂടുതൽ പ്രായമുള്ള ഗർഭം അലസിപ്പിക്കാനാവില്ലെന്നാണ് നിയമം. ഇതേത്തുടർന്നാണ് യുവതി കോടതിയെ സമീപിച്ചത്.

Also Read: പതിനെട്ടുകാരിയുടെ കൊല ദുരഭിമാനഹത്യ: പിതാവെത്തിയത്ത് കാമുകൻ അറിയിച്ചതിനെത്തുടർന്ന്

ആഗസ്റ്റ് 27ന് യുവതിയെ കോടതി മെഡിക്കൽ ബോർഡിന്റെ പരിശോധനയ്ക്കായി വിട്ടു. സെപ്തംബർ 3ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് സമർപ്പിച്ചു. കുഞ്ഞിന്റെ വൈകല്യം ശസ്ത്രക്രിയയിലൂടെ പരിഹരിക്കാമെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കി. യുവതി അനുഭവിക്കുന്ന മാനസിക പ്രയാസം പരിഗണിക്കണമെന്ന് യുവതിയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ ഇക്കാര്യം പരിഗണിക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ മെഡിക്കൽ ബോർഡ് ഇക്കാര്യം പരിശോധിച്ചില്ലെന്നും അഭിഭാഷകൻ ആരോപിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്