ആപ്പ്ജില്ല

മോദി സര്‍ക്കാരിന്‍റെ ദിനങ്ങള്‍ എണ്ണപ്പെട്ടെന്ന് മായാവതി

ജനങ്ങളുടെ പണം ഉപയോഗിച്ച് നാലാം വാര്‍ഷികം ആഘോഷിക്കാൻ സര്‍ക്കാരിന് യാതൊരു അവകാശവുമില്ല

Samayam Malayalam 26 May 2018, 5:29 pm
ലഖ്നൗ: നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ബിജെപി നാലാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിൽ രൂക്ഷവിമര്‍ശനം അഴിച്ചുവിട്ട മായാവതി ഇത്തരം ആഘോഷം നടത്താൻ സര്‍ക്കാരിന് യാതൊരു അവകാശവുമില്ലെന്ന് തുറന്നടിച്ചു. പാര്‍ട്ടി ആസ്ഥാനത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മായാവതി.
Samayam Malayalam dc-Cover-2ofqntcj3ai77cs8d8ka280hs3-20161126182530.Medi.


രാജ്യത്തെ പെട്രോള്‍, ഡീസൽ വില റോക്കറ്റ് പോലെ കുതിക്കുമ്പോഴും സര്‍ക്കാര്‍ വ്യവസായികളുടെ താത്പര്യം മാത്രമാണ് സംരക്ഷിക്കുന്നത്. എല്ലാ മേഖലകളിലും അരാജകത്വമാണെന്നും മായാവതി അബിപ്രായപ്പെട്ടു. ബിജെപിയുടേത് ജംഗിള്‍രാജ് ആണ്. എല്ലാ മേഖലകളിലും അവര്‍ പരാജയപ്പെട്ടു. സ്ത്രീസുരക്ഷയുടെ കാര്യത്തിൽ പൊങ്ങച്ചം പറയുന്ന സര്‍ക്കാര്‍ കഠ്വ, ഉന്നാവ് കേസുകളിലെ പ്രതികളെ സംരക്ഷിക്കുകയാണെന്നും മായാവതി പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്