ആപ്പ്ജില്ല

വീട്ടുകാര്‍ എതിര്‍ത്തു; വിവാഹം ഫേസ്‍ബുക്ക് ലൈവ്‍ ചെയ്‍തു

വീട്ടുകാര്‍ തടസം നിന്നു; വിവാഹം ഫേസ്‍ബുക്ക് ലൈവ് ചെയ്‍ത്‍ നവദമ്പതികള്‍

Samayam Malayalam 12 Aug 2018, 4:55 pm
ബെംഗലൂരു: ജാതിയുടെ പേരില്‍ കുടുംബക്കാര്‍ എതിരുനിന്നതിനെ തുടര്‍ന്ന് സുഹ‍ൃത്തുക്കളുടെ സഹായത്തോടെ വിവാഹം കഴിച്ച് വിവാഹ നിമിഷം ഫേസ്‍ബുക്ക് ലൈവ് ചെയ്‍ത്‍ നവദമ്പതിമാര്‍. കര്‍ണാടക ബെംഗലൂരുവില്‍ നിന്നുള്ള കിരണ്‍ കുമാര്‍(25), ടി. അഞ്ജന (19) എന്നിവരാണ് വരനും വധുവും.
Samayam Malayalam വിവാഹം ഫേസ്ബുക്ക് ലൈവ്
വീട്ടുകാര്‍ തടസം നിന്നു; വിവാഹം ഫേസ്‍ബുക്ക് ലൈവ് ചെയ്‍ത്‍ നവദമ്പതികള്‍


കിരണ്‍ കുമാര്‍ വ്യത്യസ്‍ത ജാതിയിലുള്ളയാളാണെന്ന് പറഞ്ഞ് അഞ്ജനയുടെ കുടുംബം പ്രണയ ബന്ധം എതിര്‍ത്തു. ബിസിനസുകാരനനായ കിരണും ബിരുദ വിദ്യാര്‍ഥിയായ അഞ്ജനയും ഇതോടെ സുഹൃത്തുക്കളുടെ സഹായം തേടി.

ഓഗസ്റ്റ് പത്തിന് ആയിരുന്നു വിവാഹം. ഇരുവരും ബെംഗലൂരുവിലെ ഹെസര്‍ഘട്ട പ്രദേശത്തെ ഒരു ക്ഷേത്രത്തില്‍ വരണമാല്യം ചാര്‍ത്തി. അഞ്ജനയുടെ പിതാവ് ജനതാദള്‍ സെക്യുലര്‍ പാര്‍ട്ടിയില്‍ സജീവ പ്രവര്‍ത്തകനാണ്.


മകളെ കാണാനില്ലെന്ന് കാണിച്ച് ഇയാള്‍ പോലീസില്‍ ഒരാഴ്‍ച്ച മുന്‍പ് പരാതി നല്‍കിയിരുന്നു.

ആദിവാസിയായ കിരണ്‍ മകളെ വിവാഹം കഴിക്കുന്നതിലുള്ള എതിര്‍പ്പ് അഞ്ജനയുടെ കുടുംബം ഉയര്‍ത്തിയതോടെയാണ് ഇരുവരും വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹം നടത്താന്‍ തീരുമാനിച്ചത്. തങ്ങളുടെ വിവാഹത്തിനുള്ള തെളിവ് എന്ന നിലയിലാണ് ഇരുവരും വിവാഹം ഫേസ്ബുക്ക് ലൈവ് ചെയ്‍തത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്