ആപ്പ്ജില്ല

കൊവിഡ് 19: ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചത് 562 പേര്‍ക്ക്

ചൊവ്വാഴ്‍ച 52 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 562 ആയി ഉയര്‍ന്നു.

Samayam Malayalam 25 Mar 2020, 10:57 am

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 562 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്‍ച 52 പേര്‍ക്ക് കൂടിയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
Samayam Malayalam Coronavirus india


Also Read: തമിഴ്‍നാട്ടിലും കൊവിഡ് മരണം; ഇന്ത്യയില്‍ മരണസംഖ്യ 10

രാജ്യത്ത് കൊവിഡ് ബാധിച്ച് ബുധനാഴ്‍ച പുലര്‍ച്ചെ ഒരാള്‍ കൂടി മരിച്ചു. തമിഴ്‍നാട്ടില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നയാളാണ് മരിച്ചത്. തമിഴ്‍നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കൊവിഡ് മരണമാണിത്.

ചൊവ്വാഴ്‍ച ഡല്‍ഹിയില്‍ മരിച്ച രണ്ടാമത്തെയാള്‍ കൊറോണ വൈറസ് പരിശോധനയില്‍ നെഗറ്റീവായിരുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്ത്യയിലെ കൊവിഡ് മരണസംഖ്യ പത്തായി.

Also Read: കൊവിഡ് 19: ലോകത്ത് മരണം 18000 കടന്നു; മരണഭൂമികളായി സ്‍പെയിനും ഇറ്റലിയും

99 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ച തിങ്കളാഴ്‍ചയായിരുന്നു ഇന്ത്യയില്‍ ഏറ്റവും കൂടുല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‍ത‍ത്.

കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് രോഗം പടരുകയും കേസുകളുടെ എണ്ണം കൂടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കടുത്ത നടപടികള്‍ പ്രഖ്യാപിച്ചത്. ചൊവ്വാഴ്‍ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്.

Also Read: കൊറോണ വൈറസ് ചൈനയുടെ ജൈവായുധം; 20 ട്രില്യണ്‍ നഷ്ടപരിഹാരം തേടി കോടതിയില്‍

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രണ്ടാം തവണയാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. ആദ്യത്തെ തവണയാണ് അദ്ദേഹം ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്‍ത്. അതനുസരിച്ച് രാജ്യമെങ്ങും ഞായറാഴ്‍ച ആളുകള്‍ വീടിന് പുറത്തിറങ്ങാതെ ജനതാ കര്‍ഫ്യൂ ആചരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്