ആപ്പ്ജില്ല

LIVE: ഇറ്റലിയിൽ വെള്ളിയാഴ്ച മരിച്ചത് 969 പേർ, മരണസംഖ്യ 1,000 കടന്നുവെന്നും റിപ്പോർട്ട്

ലോകത്താകെ കൊവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം 24000 കടന്നു. ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ കൊറോണ വൈറസ് വ്യാപനം തടയാനായി സമ്പൂര്‍ണ അടച്ചുപൂട്ടലിലാണ്.

Samayam Malayalam 27 Mar 2020, 11:57 pm
Samayam Malayalam social distancing

ലോകത്താകെ 199 രാജ്യങ്ങളിലായി അഞ്ചര ലക്ഷത്തോളം ആളുകള്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. 24000ത്തിലധികം ആളുകള്‍ മരിച്ചു. ഇന്ത്യയില്‍ 724 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 17 പേരാണ് മരിച്ചത്.

കൊറോണ വൈറസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കും തത്സമയ അപ്‍ഡേറ്റുകള്‍ക്കും ഈ പേജ് തുടര്‍ന്ന് വായിക്കാം.

CORONAVIRUS: COVID 19 LIVE UPDATES:>

11.56 PM: ഇറ്റലിയിൽ വെള്ളിയാഴ്ച മരിച്ചത് 969 പേർ

കൊറോണ വൈറസ് ബാധിച്ച് ഇറ്റലിയിൽ വെള്ളിയാഴ്ച മരിച്ചത് 969 പേർ. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണസംഖ്യയാണ് ഇത്. 86, 500 പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധയുള്ളതെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, വൈറസ് ബാധയുടെ നിരക്ക് കുറയുന്നതായി സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി വ്യക്തമാക്കി. വെള്ളിയാഴ്‌ചത്തെ മരണസംഖ്യ ആയിരം കടന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

08.55 PM: ചികിൽസയിലിരുന്ന ഡോക്‌ടർ മരിച്ചു; കുടുംബത്തിലെ ആറ് പേർ ആശുപത്രിയിൽ

കൊറോണ വൈറസ് ബാധയിൽ ചികിൽസയിലിരുന്ന ഡോക്‌ടർ മരിച്ചു. മുംബൈ സ്വദേശിയായ 82 വയസുകാരനാണ് ഹിന്ദുജ ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചത്. ഡോക്‌ടറുടെ കുടുംബത്തിലെ ആറ് പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. വൈറസ് സ്ഥിരീകരിച്ച രോഗികൾ ഐസോലേഷനിൽ തുടരുകയാണ്.

07.30 PM: ക്യൂബയിൽ നിന്നുള്ള മരുന്ന് ഉപയോഗിക്കുന്നതിൽ സാധ്യത തേടും

കൊവിഡ്-19 ഭീഷണി നേരിടാൻ ക്യൂബയിൽ നിന്നുള്ള മരുന്ന് ഉപയോഗിക്കുന്നതിൽ സാധ്യത തേടാൻ മുഖ്യമന്ത്രി പിണറായി വിജയൻ. ക്യൂബയിൽ നിന്നുള്ള മരുന്ന് ഉപയോഗിക്കാൻ ഡ്രഗ്‌സ് കൺട്രോളറുടെ അനുമതി വേണം. ഇക്കാര്യത്തിൽ വിവിധ തരത്തിലുള്ള അഭിപ്രായങ്ങൾ ഉയർന്നിരുന്നു. അനുമതി ലഭിച്ചാൽ മാത്രമെ ഇക്കാര്യത്തിൽ തീരുമാനം സ്വീകരിക്കാൻ കഴിയുകയുള്ളൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

O7.00 PM: ഇന്ന് 39 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു


സംസ്ഥാനത്ത് ഇന്ന് 39 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. 34 പേർ കാസകോഡ് സ്വദേശികളാണ്. കൊല്ലത്തും കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ, ത്രിശൂർ, കോഴിക്കോട് ജില്ലകളിലും ഓരോ കേസുകൾ റിപ്പോർട്ട് ചെയ്‌തു. കാസർകോട് മാത്രം ഇതുവരെ 80 കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 164 ആയി.

14:43 PM: അതിഥി തൊഴിലാളികൾ നാട്ടിലേയ്ക്ക് മടങ്ങുന്നത് ഒഴിവാക്കണം

അന്യസംസ്ഥാനത്തൊഴിലാളികൾ നാട്ടിലേയ്ക്ക് കൂട്ടത്തോടെ മടങ്ങുന്ന സ്ഥിതിവിശേഷം ഒഴിവാക്കണമെന്ന് കേന്ദ്രം. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

01:25 PM: സാമ്പത്തികനില സുരക്ഷിതം

രാജ്യത്തെ സാമ്പത്തികനില സുരക്ഷിതമാണെന്നും ബാങ്ക് നിക്ഷേപങ്ങളുടെ കാര്യത്തിൽ പേടി വേണ്ടെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. ആരും തിടുക്കപ്പെട്ട് ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

11:43 AM: 66 പേര്‍ക്ക് രോഗം ഭേദമായി

ഇന്ത്യയില്‍ 66 പേര്‍ക്ക് രോഗം ഭേദമായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവെര സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.


11:22 AM: രാഷ്ട്രപതി ഗവര്‍ണര്‍മാരുമായി സംസാരിച്ചു

രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവര്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗവര്‍ണര്‍മാരുമായും ലഫ്റ്റനന്‍റ് ഗവര്‍ണര്‍മാരുമായും വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു.


11:19 AM: ഹൈഡ്രോക്സി ക്ലോറോക്വിന്‍ വില്‍പനയ്ക്ക് നിയന്ത്രണം

കൊറോണ പ്രതിരോധത്തിന് ഉപയോഗിക്കാമെന്ന് കണ്ടെത്തിയ മലമ്പനി മരുന്ന് ഹൈഡ്രോക്സി ക്ലോറോക്വിനിന്‍റെ വില്‍പനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചു. ദുരുപയോഗം തടയാന്‍ ലക്ഷ്യമിട്ടാണ് നിയന്ത്രണം.

Also Read: ഹൈഡ്രോക്സി ക്ലോറോക്വിന്‍ കൊറോണയെ തടയുമോ? undefined

10:52 AM: നാഗ്‍പൂരില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ്

നാഗ്‍പൂരില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 135 ആയി.

Also Read: കൊവിഡ്-19: ചൈനയെ മറികടന്ന് അമേരിക്ക; സ്പെയിനിലും ഇറ്റലിയിലും ഒറ്റ ദിവസം 700ലേറെ മരണം

8:56 AM: രാജസ്ഥാനില്‍ ആദ്യ കൊവിഡ് മരണം

രാജസ്ഥാനില്‍ ആദ്യത്തെ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‍തു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 60 വയസ്സുകാരനാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

7:18 AM: ലോകത്ത് മരണം 24000 കടന്നു

ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24000 കടന്നു. അഞ്ചര ലക്ഷത്തോളം ആളുകള്‍ക്കാണ് രോഗം ബാധിച്ചത്. സ്‍പെയിനിലും ഇറ്റലിയിലുമാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്‍തത്.

7:16 AM: ഇന്ത്യയില്‍ രോഗബാധിതര്‍ 694, മരണം 16

വ്യാഴാഴ്‍ച 88 പേര്‍ക്ക് കൂടി കൊവിഡ് -19 സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 694 ആയി. ആകെ 16 പേരാണ് ഇതുവെര മരിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്