ആപ്പ്ജില്ല

മഹാരാഷ്‌ട്രയിൽ 364 മരണം; തമിഴ്‌നാട്ടിൽ 3,26,245 കൊവിഡ് കേസുകൾ, ഡൽഹിക്ക് ആശ്വാസം

രാജ്യത്ത് പത്ത് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് കൊവിഡ് കേസുകൾ വർധിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു

Samayam Malayalam 14 Aug 2020, 11:00 pm
മുംബൈ: രാജ്യത്ത് കൊവിഡ്-19 ബാധിതരുടെ എണ്ണം വർധിക്കുകയാണ്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുമ്പോഴും മരണനിരക്ക് പിടിച്ച് നിർത്താൻ കഴിയാത്തതാണ് ആശങ്ക ശക്തമാക്കുന്നത്. ഓഗസ്‌റ്റ് അവസാനത്തോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്ന റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. രാജ്യത്ത് പത്ത് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് കൊവിഡ് കേസുകൾ വർധിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മഹാരാഷ്‌ട്ര, തമിഴ്‌നാട്, കർണാടക, ഡൽഹി, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകൾ ഉയർന്ന തോതിലുള്ളത്.
Samayam Malayalam covid 19 positive case numbers increase in tamil nadu and karnataka states
മഹാരാഷ്‌ട്രയിൽ 364 മരണം; തമിഴ്‌നാട്ടിൽ 3,26,245 കൊവിഡ് കേസുകൾ, ഡൽഹിക്ക് ആശ്വാസം


മഹാരാഷ്‌ട്രയിൽ ഇന്ന് 12,608 പുതിയ കേസുകൾ

മഹാരാഷ്‌ട്രയിൽ ഇന്ന് 12,608 പുതിയ കൊവിഡ് കേസുകളും 364 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 5,72,734 ആയി. 19,427 പേർക്കാണ് ഇതുവരെ ജീവൻ നഷ്‌ടമായത്. 10,484 പേര്‍ മഹാരാഷ്ട്രയില്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടു. ഇതോടെ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 4,01,442 ആയി. 1,51,555 സജീവ കേസുകളാണുള്ളത്. കൊവിഡ് കേസുകൾ ഉയർന്ന തോതിലുള്ള മുംബൈ നഗരത്തിൽ ഇന്ന് 979 പുതിയ കേസുകളും 47 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. 1,28,550 പേർക്കാണ് ഇതുവരെ നഗരത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്. 7,035 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു.

തമിഴ്‌നാട്ടിൽ ഇന്ന് 117 മരണം

കൊവിഡ് കേസുകൾ ഉയർന്ന തോതിലുള്ള തമിഴ്‌നാട്ടിൽ ഇന്ന് 5,890 പുതിയ കൊവിഡ് കേസുകളും 117 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്തെ മുഴുവൻ കേസുകളുടെ എണ്ണം 3,26,245 ആയി. 5,514 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‌തത്. 53,716 സജീവ കേസുകൾ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി നിലവിലുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ചെന്നൈ നഗരത്തിലാണ് കൊവിഡ് കേസുകളിൽ കൂടുതലുമുള്ളത്.

ഡൽഹിയിൽ ഇന്ന് 11 കൊവിഡ് മരണം

രാജ്യതലസ്ഥാനമായ ഡൽഹിയിൽ നിന്നും ആശ്വാസം പകരുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇന്ന് 11 മരണങ്ങളും 1,192 പുതിയ കേസുകളുമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്. 11,366 സജീവ കേസുകൾ നിലവിലുണ്ട്. 1,35,108 പേർക്കാണ് ഇതുവരെ രോഗമുക്തിയുണ്ടായതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ഇതുവരെ 4,178 മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്‌തു.

കർണാടകയിലും ആന്ധ്ര പ്രദേശിലും കൊവിഡ് കേസുകൾ വർധിക്കുന്നു

കർണാടകയിലും ആന്ധ്ര പ്രദേശിലും കൊവിഡ് കേസുകളിൽ വർധന തുടരുകയാണ്. കർണാടകയിൽ ഇന്ന് 7,908 പുതിയ കേസുകളും 104 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. ഇന്ന് 6,940 പേർ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,11,108 ആയി. 3,717 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തതത്. ആന്ധ്ര പ്രദേശിലും കൊവിഡ് കേസുകൾ വർധിക്കുന്നതായി കണക്കുകളിൽ നിന്ന് വ്യക്തമാണ്.

കേരളത്തിലെ ഇന്നത്തെ കണക്കുകൾ

കേരളത്തിൽ ഇന്ന് 1569 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 310, മലപ്പുറം 198, പാലക്കാട് 180, എറണാകുളം 114, ആലപ്പുഴ 113, കോട്ടയം 101, കോഴിക്കോട് 99, കണ്ണൂര്‍ 95, തൃശൂര്‍ 80, കൊല്ലം 75, ഇടുക്കി 58, വയനാട് 57, കാസര്‍കോട് 49, പത്തനംതിട്ട 40 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 1304 പേർക്ക് ഇന്ന് രോഗമുക്തിയുണ്ടായി. മലപ്പുറം 424, തിരുവനന്തപുരം 199, കോഴിക്കോട് 111, പാലക്കാട് 91, എറണാകുളം 87, കണ്ണൂര്‍ 75, ആലപ്പുഴ 66, തൃശൂര്‍ 53, കാസര്‍കോട് 51, കോട്ടയം 48, വയനാട് 33, പത്തനംതിട്ട 32 , കൊല്ലം 26, ഇടുക്കി 8 പേരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.

Youtube-കേരളത്തില്‍ ഇന്ന് 1569 പേര്‍ക്ക് രോഗം | Samayam Malayalam |

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്