ആപ്പ്ജില്ല

ആശങ്ക; 24 മണിക്കൂറിനുള്ളില്‍ 98,000ത്തിനടുത്ത് പുതിയ രോഗബാധിതര്‍; ഇന്ത്യയിൽ 10 ലക്ഷം സജീവ രോഗികള്‍

ന്യൂഡൽഹി: ദിവസങ്ങള്‍ക്ക് ശേഷം വീണ്ടു രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വര്‍ദ്ധനവ്. 98,000ത്തിനടുത്ത് രോഗബാധ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് 51 ലക്ഷത്തിലധികം കൊവിഡ് രോഗബാധിതരാണ് ഇതുവരെയുള്ളത്. അതേസമയം രോഗമുക്തി നേടുന്നവരുടെ എണ്ണം വർധിക്കുന്നതാണ് ആശ്വാസം പകരുന്നുത്. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കൊവിഡ് കണക്കുകള്‍ ഉയര്‍ന്നതാണ് ഇത്തരത്തില്‍ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം വര്‍ദ്ധിക്കുവാന്‍ കാരണമായിരിക്കുന്നത്.

Samayam Malayalam 17 Sept 2020, 10:12 am

Samayam Malayalam covid active cases cross 1 million in india and record 97894 new covid cases
ആശങ്ക; 24 മണിക്കൂറിനുള്ളില്‍ 98,000ത്തിനടുത്ത് പുതിയ രോഗബാധിതര്‍; ഇന്ത്യയിൽ 10 ലക്ഷം സജീവ രോഗികള്‍

പുതിയ കൊവിഡ് കണക്കുകള്‍

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 97,894 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. പുതിയ കണക്കുകള്‍ വീണ്ടും 98,000ത്തിന് അടുത്തെത്തിയതോടെ ആശങ്ക വര്‍ദ്ധിക്കുകയാണ്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 51,18,254 ആയി ഉയർന്നിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കേസുകളാണ് ഇപ്പോൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 10 ലക്ഷം കടന്നു. 10,09,976 സജീവ കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. 40,25,0880 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

​​24 മണിക്കൂറിനിടെ 1,132 കൊവിഡ് മരണങ്ങൾ

ഇന്ത്യയിൽ തുടര്‍ച്ചയായി മരണനിരക്കും നേരിയ തോതിൽ വര്‍ദ്ധിച്ച് വരികയാണ്. നാളുകളായി പ്രതിദിനം കൊവിഡ് മരണം രാജ്യത്ത് ആയിരത്തിലധികമാണ് എന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 24 മണിക്കൂറിനുള്ളില്‍ 1,132 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 83,198 ആയി ഉയർന്നിരിക്കുകയാണ്.

രാജ്യത്തെ കൊവിഡ് കണക്ക്

​​​രാജ്യത്ത് 11 ലക്ഷം കൊവിഡ് പരിശോധന

രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതോടെ പരിശോധനാ നിരക്കും കേന്ദ്ര ആരോഗ്യമന്ത്രാലയം ഉയര്‍ത്തിയിട്ടുണ്ട്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,36,613 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 6,05,65,728 ആയി ഉയർന്നെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കി.

കൊവിഡ് പരിശോധന

​ആശങ്കയായി മഹാരാഷ്ട്ര

രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന മഹാരാഷ്ട്രയിൽ ഇന്നലെയും കൊവിഡ് കണക്കുക്കള്‍ ആശങ്ക ഉയര്‍ത്തുന്നു. മഹാരാഷ്ട്രയിൽ 23,365 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 474 മരണങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 17,559 പേർ ഇന്ന് ആശുപത്രി വിട്ടു. സംസ്ഥാനത്ത് ഇതുവരെ 11,21,221 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 30,883 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതുവരെ 7,92,832 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 2,97,125 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്