ആപ്പ്ജില്ല

ബിജെപി യോഗത്തിൽ അജിത് ഡോവൽ; വിശദീകരണം വേണമെന്ന് സിപിഎം

നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണയോഗത്തിൽ അജിത് ഡോവൽ പങ്കെടുത്തതായി മാധ്യമറിപ്പോര്‍ട്ടുകള്‍ വന്നിരുന്നു

TNN 16 Jan 2018, 1:31 pm
ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ബിജെപി സംഘടിപ്പിച്ച നേതൃതലയോഗത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എത്തിയെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് സിപിഎം. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍‍നാഥ് സിങിന്‍റെ വസതിയിൽ ചേര്‍ന്ന യോഗത്തിൽ ഡോവലും പങ്കെടുത്തതായി മാധ്യമറിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Samayam Malayalam cpim seeks explanation for ajit dowels presence in bjp meeting
ബിജെപി യോഗത്തിൽ അജിത് ഡോവൽ; വിശദീകരണം വേണമെന്ന് സിപിഎം


ത്രിപുരം, മേഘാലയ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളഅ‍ സംബന്ധിച്ചായിരുന്നു ബിജെപി ചര്‍ച്ച. മാധ്യമറിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കിൽ ഇതൊരു ഞെട്ടിപ്പിക്കുന്ന വിവരമാണെന്ന് സിപിഎം പ്രസ്താവനയിൽ പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെപ്പോലെ മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥൻ ബിജെപി തിരഞ്ഞെടുപ്പ് പ്രചരണയോഗത്തിൽ എങ്ങനെ പങ്കെടുക്കുമെന്നും വിഷയത്തിൽ ആഭ്യന്തരമന്ത്രി ഉടൻ വിശദീകരണം നല്‍കണമെന്നും സിപിഎം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണ് യോഗത്തിൽ പങ്കെടുത്തത്. എന്നാൽ രാജ്‍‍നാഥ് സിങിന്‍റെ വീട്ടിൽ ചേര്‍ന്ന യോഗത്തിൽ ബിജെപി ജനറൽ സെക്രട്ടറി റാം മാധവ്, ആര്‍എസ്എസിന്‍റെ മുതിര്‍ന്ന നേതാവ് കൃഷ്ണ ഗോപാൽ എന്നിവര്‍ യോഗം ചേര്‍ന്നതായി സിപിഎം ത്രിപുര സെക്രട്ടറി ബിജൻ ധര്‍ ആരോപിച്ചു. ഇത് ഭരണസംവിധാനങ്ങളെ തിരഞ്ഞെടുപ്പ് വിജയത്തിനായി ബിജെപി ഉപയോഗിക്കുന്നതിന് തെളിവാണെന്നും വിഷയത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ കെ ജോട്ടിക്ക് കത്തെഴുതിയിട്ടുണ്ടെന്നും ധര്‍ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്