ആപ്പ്ജില്ല

ബിജെപിയുമായി അടുപ്പം; മുൻ എംഎൽഎയെ പുറത്താക്കി സിപിഎം

കഴിഞ്ഞ വർഷം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതൽ മുൻ എംഎൽഎ ബിജെപിയുമായി ചേർന്നു പ്രവർത്തിക്കുന്നുണ്ടെന്നാണ് ആരോപണം. ഇതേത്തുടർന്നാണ് നടപടി.

Samayam Malayalam 27 Jun 2019, 1:00 am
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപിയുമായി അടുപ്പം പുലർത്തിയിരുന്ന മുൻ എംഎൽഎയെ സിപിഎം പുറത്താക്കി. കരീംപൂർ മുൻ എംഎൽഎ സമരേന്ദ്ര ഘോഷിനെയാണ് സിപിഎം പുറത്താക്കിയത്. കരീംപൂർ ഏരിയാ കമ്മിറ്റിയുടെ തീരുമാനം നാദിയ ജില്ലാ കമ്മിറ്റി അംഗീകരിച്ചു.
Samayam Malayalam cpim


കഴിഞ്ഞ വർഷം പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുമ്പോൾത്തന്നെ സമരേന്ദ്ര ഘോഷ് പാർട്ടിയിൽനിന്നും അകന്നു തുടങ്ങിയിരുന്നു. ബിജെപിയെ തെരഞ്ഞെടുപ്പിൽ സഹായിക്കാൻ ശ്രമിച്ചെന്നും അദ്ദേഹത്തിനെതിരെ ആരോപണമുണ്ട്.

2011-16 കാലഘട്ടത്തിലാണ് സമരേന്ദ്ര ഘോഷ് എംഎൽഎയായിരുന്നത്. 2016ൽ തൃണമൂൽ കോൺഗ്രസിന്റെ മഹുവ മെയ്ത്രയോട് പരാജയപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിൽ എംഎൽഎയായ മഹുവ മൊയ്ത്ര വിജയിച്ചിരുന്നു. ഇതേത്തുടർന്ന് കരീംപൂർ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനുള്ള വഴിതെളിഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുകയായിരുന്നു സമരേന്ദ്ര ഘോഷ്.

നിരവധി തൃണമൂൽ, സിപിഎം നേതാക്കൾ ബിജെപിയിലേക്ക് വരുമെന്നാണ് നാദിയ ബിജെപി ജില്ലാ നേതൃത്വം പറയുന്നത്. എന്നാൽ സമരേന്ദ്ര ഘോഷിന്റെ പാർട്ടി പ്രവേശനത്തെക്കുറിച്ച് ബിജെപി പ്രതികരിച്ചിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്