കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സിപിഎം എംഎൽഎ ബിജെപിയിൽ ചേർന്നു. ബംഗാളിലെ പ്രമുഖ സിപിഎം നേതാവും എംഎൽഎയുമായ ഖഗേൻ മർമുവാണ് ബിജെപിക്കൊപ്പം പോയത്. തൃണമൂൽ എംപി അനുപം ഹസ്രം ബിജെപിയിൽ അംഗമായതിനു തൊട്ടുപിന്നാലെയാണ് ഖഗേൻ ബിജെപിയിലെത്തിയിരിക്കുന്നത്. അതേസമയം ഗുജറാത്തിൽ കോൺഗ്രസ് എംഎൽഎമാരുടെ ഒഴുക്ക് ബിജെപിയിലേക്ക് തുടരുകയാണ്. ഈയാഴ്ച മൂന്ന് എംഎൽഎമാരാണ് ബിജെപിയിൽ ചേർന്നത്. കോൺഗ്രസ് എം എൽ എ വല്ലഭായ് ധാരാവിയയാണ് രാജി വെച്ച് അവസാനം ബിജെപിയിൽ ചേർന്നത്. ഇതുവരെ അഞ്ച് എംഎൽഎമാരാണ് ഗുജറാത്തിൽനിന്നും ബിജെപിയിലെത്തിയിരിക്കുന്നത്.
കഴിഞ്ഞവർഷം ജുലൈയിൽ മുതിർന്ന കോൺഗ്രസ് നേതാവ് കൻവർജി ബവാലിയ എംഎൽഎ സ്ഥാനം രാജിവെച്ചിരുന്നു. കഴിഞ്ഞ മാസം കോൺഗ്രസ് യുവനേതാവ് ആഷാ പട്ടേലും രാജിവെച്ചിരുന്നു. ഇരുവരും ബിജെപിയിലേക്കാണ് ചേക്കേറിയത്. കൻവർജിക്ക് ബിജെപി മന്ത്രിസഭയിൽ സ്ഥാനം ലഭിക്കുകയും ചെയ്തു.