ആപ്പ്ജില്ല

കേരളത്തെ 'വെറുതെ വിട്ട' ലുബാൻ ചുഴലിക്കാറ്റ് അറേബ്യൻ തീരത്തേയ്ക്ക്

ഗള്‍ഫ് മേഖലയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

Samayam Malayalam 10 Oct 2018, 12:03 pm
കൊച്ചി: കേരളത്തെ ശിക്ഷിക്കാതെ കടന്നു പോയ ലുബാൻ ചുഴലിക്കാറ്റ് ഈ ആഴ്ച അവസാനത്തോടെ ഒമാൻ, യെമൻ തീരങ്ങളിൽ എത്തുമെന്ന് പ്രവചനം. നിലവിൽ മണിക്കൂറിൽ 65 കിലോമീറ്ററാണ് ചുഴലിയുടെ വേഗത. ഒമാൻ തീരത്തും ഏദൻ കടലിടുക്ക് മേഖലയിലും യെമനിലും ചുഴലിക്കാറ്റ് ശക്തമായ മഴയ്ക്കും കാറ്റിനും കാരണമാകും.
Samayam Malayalam luban.


നിലവിൽ അറബിക്കടലിന്‍റെ മധ്യപടിഞ്ഞാറ് ഭാഗത്താണ് ചുഴലിയുടെ സ്ഥാനം. ഇവിടെ നിന്ന് ഒമാനിലെ സലാലയിലേയ്ക്ക് 680 കിലോമീറ്ററും യെമനിലെ സോകോത്ര ദ്വീപിലേയ്ക്ക് 940 കിലോമീറ്ററുമാണ് ദൂരമുള്ളത്. ഞായറാഴ്ചയോടു കൂടി ചുഴലിക്കാറ്റ് യെമൻ തീരത്തെത്തുമെന്നാണ് വെതര്‍.കോം റിപ്പോര്‍ട്ട്. നിലവിൽ മണിക്കൂറിൽ 5 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലി സഞ്ചരിക്കുന്നത്.

അതേസമയം, ബംഗാള്‍ ഉള്‍ക്കടലിൽ രൂപപ്പെട്ട തിത്ലി ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിയായി മാറി. വ്യാഴാഴ്ച രാവിലെ ഓഡീഷയിലെ ഗോപാൽപ്പൂരിനും ആന്ധയിലെ കലിംഗയ്ക്കും ഇടയിൽ ചുഴലി കരയിലേയ്ക്ക് പ്രവേശിക്കാനാണ് സാധ്യത. ബുധനാഴ്ച രാവിലെ മുതൽ തിത്ലിയുടെ വേഗത 110 മുതൽ 125 വരെ കിലോമീറ്ററായിരിക്കും. കേരളത്തെ തിത്ലി കാര്യമായി ബാധിക്കില്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്