ആപ്പ്ജില്ല

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നു; ജാഗ്രതാ നിർദ്ദേശം

ശനിയാഴ്ചയോടെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ വകുപ്പ്

Samayam Malayalam 13 Dec 2018, 4:02 pm
ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നതിനാൽ രാജ്യത്തിൻെറ പലയിടങ്ങളിലും ജാഗ്രതാ നിർദ്ദേശം. ആന്ധ്രപ്രദേശിനെ ലക്ഷ്യമാക്കിയാണ് ന്യൂനമർദ്ദം നീങ്ങുന്നതെന്നാണ് സൂചന. എന്നാൽ ഇത് കര തൊടുമോയെന്ന കാര്യത്തിൽ കാലാവസ്ഥാ വകുപ്പ് ഇത് വരെ വ്യക്തമായ അറിയിപ്പ് നൽകിയിട്ടില്ല.
Samayam Malayalam New


ഇന്ത്യൻ തീരത്തിന് ഏകദേശം 1000 കിലോമീറ്റർ അകലെയായാണ് ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുള്ളത്. ഡിസംബർ 15 ശനിയാഴ്ച ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കുമെന്നാണ് റിപ്പോർട്ട്. ഡിസംബർ 16 ഞായറാഴ്ച ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

ഇന്ത്യൻ തീരത്ത് എത്തുമോയെന്ന കാര്യത്തിൽ വ്യക്തത വരാത്തതിനാൽ ഇത് വരെ ഈ ചുഴലിക്കാറ്റിന് പേരിട്ടിട്ടില്ല. സാധാരണ ഗതിയിൽ ശക്തമായ ചുഴലിക്കാറ്റുകളെ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പ്രത്യേക പേരിട്ട് വിളിക്കാറുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്