ആപ്പ്ജില്ല

ഒാഖി; മോദിയുടെയും രാഹുല്‍ ഗാന്ധിയുടെയും റാലികള്‍ മാറ്റി

ബുധനാഴ്ച വൈകീട്ട് ആറിന് നടത്താന്‍ നിശ്ചയിച്ചിരുന്ന നരേന്ദ്രമോദിയുടെ റാലി ഡിസംബര്‍ ഏഴിലേക്കാണ് മാറ്റിയിട്ടുള്ളത്

TNN 6 Dec 2017, 8:45 am
അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‌ തടസം സൃഷ്ടിച്ച് ഓഖി ചുഴലിക്കാറ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ അടക്കമുള്ള നേതാക്കളുടെ തിരഞ്ഞെടുപ്പ് റാലികള്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചു.
Samayam Malayalam cyclone ockhi rahul gandhis rallies postponed due to bad weather
ഒാഖി; മോദിയുടെയും രാഹുല്‍ ഗാന്ധിയുടെയും റാലികള്‍ മാറ്റി


സൂറത്തില്‍ ബുധനാഴ്ച നിശ്ചയിച്ചിരുന്ന പ്രധാനമന്ത്രിയുടെ റാലി മാറ്റിവച്ചതായി പാര്‍ട്ടി നേതൃത്വം അറിയിച്ചു. രാഹുല്‍ഗാന്ധി പങ്കെടുക്കാനിരുന്ന മൂന്ന് റാലികളാണ് മാറ്റിവച്ചിട്ടുള്ളത്. ഇവര്‍ക്ക് പുറമെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, ബി.ജെ.പി എം.പി മനോജ് തിവാരി എന്നിവരുടെ റാലികളും മാറ്റിവച്ചിട്ടുണ്ട്.

ബുധനാഴ്ച വൈകീട്ട് ആറിന് നടത്താന്‍ നിശ്ചയിച്ചിരുന്ന നരേന്ദ്രമോദിയുടെ റാലി ഡിസംബര്‍ ഏഴിലേക്കാണ് മാറ്റിയിട്ടുള്ളത് .ചുഴലിക്കാറ്റിനെത്തുടര്‍ന്ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുണ്ടായ കെടുതികള്‍ നിരീക്ഷിച്ച് വരികയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്