ആപ്പ്ജില്ല

സാഗര്‍ ചുഴലിക്കാറ്റ് വരുന്നു,ശക്തമായ തിരമാലകള്‍ക്ക് സാധ്യത

ഗള്‍ഫ് തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദം ഇന്ത്യന്‍ തീരത്തേയ്ക്ക് നീങ്ങുന്നതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

Samayam Malayalam 17 May 2018, 10:04 pm
Samayam Malayalam Sagar
തിരുവനന്തപുരം: ഗള്‍ഫ് തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദം ഇന്ത്യന്‍ തീരത്തേയ്ക്ക് നീങ്ങുന്നതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ഇത് അടുത്ത 12 മണിക്കൂറില്‍ ചെറിയ രീതിയില്‍ ശക്തി പ്രാപിക്കുമെന്നും പടിഞ്ഞാറ് ദിശയിലേക്കും അവിടെനിന്ന് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ദിശയിലേക്കും തുടര്‍ന്നുള്ള മണിക്കൂറുകളില്‍ നീങ്ങുമെന്നാണ് കണക്കാക്കുന്നത്.

ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. അടുത്ത 48 മണിക്കൂറത്തേക്ക് മത്സ്യബന്ധനത്തിന് പോകുന്നവര്‍ ഗള്‍ഫ് ഓഫ് ഏദന്‍ തീരങ്ങളിലും അതിന്റെ പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ മേഖലയിലേക്കും അറബി കടലിന്റെ സമീപ പ്രദേശങ്ങളിലേക്കും പോകാന്‍ പാടില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്