ആപ്പ്ജില്ല

ദാദ്രി കൊല: ബി.ജെ.പി നേതാവിന് ക്ലീൻ ചിറ്റ്

പശു മാംസം വീട്ടില്‍ സൂക്ഷിച്ചുവെന്ന് ആരോപിച്ച്‌ ഉത്തര്‍പ്രദേശിലെ ബിസാര ഗ്രാമത്തിലെ ദാദ്രിയില്‍

TNN 21 Mar 2016, 8:46 pm
നോയിഡ: പശു മാംസം വീട്ടില്‍ സൂക്ഷിച്ചുവെന്ന് ആരോപിച്ച്‌ ഉത്തര്‍പ്രദേശിലെ ബിസാര ഗ്രാമത്തിലെ ദാദ്രിയില്‍ താമസിക്കുന്ന അഖ്ലാഖിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവ് സോനു സിസോദിയക്ക് പൊലീസിന്റെ ക്ലീന്‍ ചിറ്റ്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ കുറ്റവിമുക്‍തനാക്കുകയായിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയെന്നും ഈ സമയം സോനു ഗ്രേറ്റ് ഇന്ത്യ പ്ളെയ്സ് മാളിലായിരുന്നുവെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.
Samayam Malayalam dadri lynching police clean chit to one accused
ദാദ്രി കൊല: ബി.ജെ.പി നേതാവിന് ക്ലീൻ ചിറ്റ്


അതേ സമയം ഇതുമായി ബന്ധപ്പെട്ട് മറ്റു മൂന്ന് ആളുകളുടെ പേരില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഇവരുടെ പേര് പുറത്ത് വിട്ടിട്ടില്ല. അഖ്ലാഖിന്‍െറ മകളായ ഷിയസ്തയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്തത്. ഇതോടെ ദാദ്രി കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 18 ആയി കുറഞ്ഞിട്ടുണ്ട്. സെപ്തംബര്‍ 28നാണ് പശു മാംസം വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്നു എന്നാരോപിച്ച് ഉത്തര്‍ പ്രദേശിലെ ബിസാര ഗ്രാമത്തിലെ ദാദ്രിയില്‍ താമസിക്കുന്ന അഖ്ലാഖ് എന്ന 55കാരനെ അക്രമികള്‍ ക്രൂരമായി അടിച്ചു കൊലപ്പെടുത്തുകയും ചെറിയ മകനായ ഡാനിഷിനെ മര്‍ദ്ദിക്കുകയും ചെയ്തത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്