ആപ്പ്ജില്ല

ദലിത് സംഘടനകളുടെ ഭാരത് ബന്ദ് ഇന്ന്

മൊബൈൽ, ഇന്‍റര്‍നെറ്റ് സേവനങ്ങൾ ഒരു ദിവസത്തേക്ക് റദ്ദാക്കി

Samayam Malayalam 2 Apr 2018, 8:22 am
ന്യൂഡൽഹി: പട്ടിക ജാതി/വർഗ പീഡന നിയമം ദുരുപയോഗപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് വിവിധ ദലിത് സംഘടനകൾ ഇന്ന് ഭാരത് ബന്ദ് നടത്തുന്നു. നിയമത്തിൽ സുപ്രീം കോടതിയുടെ ഇടപെടലിനെതിരെയാണ് പ്രതിഷേധം. പട്ടിക ജാതി/വർഗ പീഡന നിയമം ദുരുപയോഗപ്പെടുത്തി സത്യസന്ധരായ പൊതുപ്രവർത്തകരെയും ഉദ്യോഗസ്ഥരെയും കേസിൽ കുടുക്കി അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.
Samayam Malayalam dalith protest


32 ശതമാനം ദലിതരുള്ള പഞ്ചാബിൽ സമരാഹ്വാനം ഉണ്ടായതിന് പിന്നാലെ സർക്കാർ പൊതുഗതാഗതം നിർത്തിവെച്ചു. മൊബൈൽ, ഇന്‍റര്‍നെറ്റ് സേവനങ്ങൾ ഒരു ദിവസത്തേക്ക് റദ്ദാക്കി. വിഭ്യാസസ്ഥാപനങ്ങൾ ഇന്ന് അടച്ചിടും.സിബിഎസ്ഇ പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കും.കോൺഗ്രസ്, ജനതാ ദൾ, സിപിഐ, വിവിധ ട്രേഡ് യൂണിയനുകൾ, രാഷ്ട്രീയ സേവാ ദൾ, ഭാരിപ് ബഹുജൻ മഹാസംഘ്, ജാതി ആനന്ദ് സംഘർഷ് സമിതി, സംവിധാൻ സംവർധൻ സമിതി, നാഷണൽ ദലിത് മൂവ്‍മെന്‍റ് ഫോർ ജസ്റ്റിസ് തുടങ്ങിയ സംഘടനകൾ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്