ആപ്പ്ജില്ല

ദളിതനായതുകൊണ്ട് വിവേചനം നേരിട്ടു: സന്യാസി

ഹിന്ദു സന്യാസത്തിലെ ഏറ്റവും ഉയര്‍ന്ന പദവിയിലേക്ക് ദളിത് സന്യാസി

TNN 29 Apr 2018, 3:04 pm
അലഹബാദ്: അടുത്തവര്‍ഷം നടക്കുന്ന കുംഭമേളയില് ഹിന്ദു സന്യാസത്തിലെ ഏറ്റവും വലിയ പദവിയായി കണക്കാക്കുന്ന മഹാമണ്ഡലേശ്വര്‍ ആയി ദളിത് സന്യാസി കന്നയ്യ പ്രഭുവിനെ അവരോധിക്കും. ഹിന്ദു വിശ്വാസത്തിലെ ഏറ്റവും പഴക്കമുള്ള സന്യാസ സമൂഹമെന്ന് വിലയിരുത്തുന്ന ജൂന അഖാരയുടെ തലവനായാണ് കന്നയ്യ മാറുന്നത്.
Samayam Malayalam കുംഭമേള
കുംഭമേളയിൽ നിന്ന്


ഈ പദവി വഹിക്കുന്ന ആദ്യ ദളിതനാണ് കന്നയ്യ പ്രഭു.

സന്യാസ ജീവിതത്തിന് മുന്‍പ്, ദളിതനായി ജനിച്ചതുകൊണ്ട് നിരവധി വിവേചനങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് കന്നയ്യ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

'പലപ്പോഴും ആത്മഹത്യ ചെയ്‍താലോ എന്ന് ചിന്തിച്ചിട്ടുണ്ട്. എനിക്ക് എതിരെ ജാതീയമായ അധിക്ഷേപങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒന്നോ രണ്ടോ തവണയല്ല, ജീവിതകാലം മുഴുവന്‍ ഞാനത് നേരിട്ടു.' സന്യാസി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

അധിക്ഷേപങ്ങളാണ് തന്നെ പോരാടാന്‍ പ്രേരിപ്പിച്ചതെന്നും സന്യാസി പറഞ്ഞു. സംസ്‍കൃതവും ജ്യോതിഷവും പഠിക്കാന്‍ ഇത് മനസിന് ശക്തി നല്‍കിയെന്നും കന്നയ്യ പ്രഭു പറഞ്ഞു. കന്നയ്യ കുമാര്‍ കശ്യപ് എന്നായിരുന്നു പൂര്‍വാശ്രമത്തിലെ പേര്. ഏഴാം വയസ് മുതല്‍ അധ്വാനം ശീലമാക്കിയ അദ്ദേഹത്തിന് വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിച്ചില്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്