ആപ്പ്ജില്ല

മീശ വെച്ചതിന് ഗുജറാത്തിൽ വീണ്ടും ദളിത‍ര്‍ക്ക് നേരെ ആക്രമണം

അക്രമികളെ തിരിച്ചറിഞ്ഞില്ല

Samayam Malayalam 4 Oct 2017, 1:22 pm
അഹമ്മദാബാദ്: മീശ വെച്ചതിന് ഗുജറാത്തില്‍ ദളിതര്‍ക്ക് നേരെയുള്ള അക്രമം തുടരുന്നു. ഏറ്റവുമൊടുവില്‍ നടന്ന സംഭവത്തില്‍ 17 വയസ്സുകാരന്‍ ഗാന്ധിനഗറിലെ ഗ്രാമത്തില്‍ ആക്രമിക്കപ്പെട്ടു. ചൊവ്വാഴ്‍ച വൈകീട്ട് ബാലനെ ആക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതേ ഗ്രാമത്തില്‍ നേരത്തേ രണ്ട് ദളിത് യുവാക്കള്‍ ഇതേ കാരണത്താല്‍ അക്രമത്തിനിരയായിരുന്നു.
Samayam Malayalam dalit teen attacked in gujarat for sporting moustache
മീശ വെച്ചതിന് ഗുജറാത്തിൽ വീണ്ടും ദളിത‍ര്‍ക്ക് നേരെ ആക്രമണം


അക്രമം വ്യാപിച്ചതോടെ വാ‍ട്‍സ് ആപ്പ് ഡിസ്പ്ലേ ചിത്രം മാറ്റിക്കൊണ്ടാണ് ഗാന്ധിനഗറിലെ സാനന്ദിലുള്ള യുവാക്കള്‍ പ്രതികരിക്കുന്നത്. ചുരുട്ടിവെച്ച മീശയ്‍ക്കു താഴെ മിസ്റ്റര്‍ ദളിത് എന്ന് എഴുതിക്കൊണ്ടുള്ള ഡിപിയാണ് ഇപ്പോള്‍ യുവാക്കള്‍ക്കിടയില്‍ പ്രചരിച്ചുവരുന്നത്. ആനന്ദിലെ ബോര്‍സാദ് ഗ്രാമത്തിലുള്ള ഒരു ക്ഷേത്രത്തിലെ പരിപാടിയില്‍ പങ്കെടുത്തതിന് ഒരു ദളിത് യുവാവിന് മേല്‍ജാതിക്കാള്‍ മര്‍ദ്ദിച്ചുകൊന്ന് ഏതാനും ദിവസം കഴിഞ്ഞപ്പോളാണ് യുവാക്കള്‍ ഡിപി മാറ്റിയുള്ള പ്രതിഷേധത്തിന് തുടക്കമിട്ടത്.

പരീക്ഷ കഴിഞ്ഞ് ചൊവ്വാഴ്‍ച വൈകീട്ട് 5.30 ഓടെ വീട്ടിലേക്ക് തിരിച്ചു വരുമ്പോളാണ് ഏറ്റവുമൊടുവില്‍ ദളിത് യുവാവ് ആക്രമിക്കപ്പെട്ടത്. സെപ്റ്റംബര്‍ 25ന് പീയൂഷ് പാര്‍മാര്‍ എന്ന യുവാവ് ആക്രമിക്കപ്പെടുമ്പോള്‍ കൂടെയുണ്ടായിരുന്ന യുവാവാണ് ഇത്തവണ ആക്രമണത്തിനിരയായത്.

Dalit teen attacked in Gujarat for sporting moustache

A 17-year-old Dalid boy was attacked in Gujarat allegedly by upper cast people for sporting a moustache.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്