ആപ്പ്ജില്ല

മോദി പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് ദീപിക പിന്മാറി

. പത്മാവതി വിവാദങ്ങളെ തുടര്‍ന്നാണ് ദീപികയുടെ തീരുമാനമെന്ന് ദേശീയ മാധ്യമങ്ങള്‍

TNN 21 Nov 2017, 8:59 pm
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് നടി ദീപിക പദുക്കോണ്‍ പിന്മാറിയതായി റിപ്പോര്‍ട്ടുകള്‍. പത്മാവതി വിവാദങ്ങളെ തുടര്‍ന്നാണ് ദീപികയുടെ തീരുമാനമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 28ന് ഹൈദരബാദില്‍ നടക്കുന്ന ഗ്ലോബല്‍ എന്‍റർപ്രണർഷിപ്പ് പരിപാടിയില്‍ നിന്നാണ് ദീപിക പിന്മാറിയത്. ദീപിക പിന്മാറിയതായി തെലുങ്കാന സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.
Samayam Malayalam deepika padukone pulls out of ges summit to be attended by pm modi
മോദി പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് ദീപിക പിന്മാറി


പരിപാടിയിലെ ഹോളിവുഡ് ടു നോളിവുഡ് ടു ബോളിവുഡ് എന്ന സെഷനില്‍ സംസാരിക്കാമെന്നായിരുന്നു ദീപിക ഏറ്റിരുന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ദീപികയുടെ പുതിയ ചിത്രമായ പത്മാവതിക്കെതിരെ ബിജെപിയും ഹിന്ദുത്വ സംഘടനകളും തുടര്‍ച്ചയായി കൊലവിളികള്‍ നടത്തിയിരുന്നു. ദീപികയുടെ തലവെട്ടുന്നവര്‍ക്ക് പത്തുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച്‌ ബിജെപി നേതാവ് രംഗത്ത് വന്നിരുന്നു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ മുഖ്യമന്ത്രിമാരും ചിത്രത്തിനെതിരെ വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും റിലീസ് ചെയ്താല്‍ തിയേറ്റര്‍ കത്തിക്കുമെന്ന് വരെ ഇവര്‍ ഭീഷണി മുഴക്കിയിരുന്നു. ദീപികയുടെ മൂക്ക് ചെത്തിക്കളയുമെന്ന ഭീഷണിയുമായി രാജസ്ഥാനിലെ കര്‍ണി സേനയും രംഗത്തെത്തിയിരുന്നു. ഇതിന്‍റെയൊക്കെ പശ്ചാത്തലത്തിലാണ് പരിപാടി ദീപിക ബഹിഷ്കരിച്ചിരിക്കുന്നതും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്