ആപ്പ്ജില്ല

ആപിന്‍റെ തോല്‍വിക്കുള്ള കാരണങ്ങള്‍ തുറന്ന് പറഞ്ഞ് കെജ്രിവാള്‍

ആപിന്‍റെ തോല്‍വിക്ക് രണ്ട് കാരണങ്ങളാണ് ഉള്ളതെന്ന് കെജ്രിവാള്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി വിളിച്ചു ചേര്‍ത്ത പ്രവര്‍ത്തകരുടെ യോഗത്തിലാണ് തോല്‍വിക്കുള്ള കാരണം അദ്ദേഹം വ്യക്തമാക്കിയത്

Samayam Malayalam 29 May 2019, 9:19 pm
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയുടെ കാരണം തുറന്ന് പറ‌ഞ്ഞ് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ രംഗത്ത്. ആപിന്‍റെ തോല്‍വിക്ക് രണ്ട് കാരണങ്ങളാണ് ഉള്ളതെന്ന് കെജ്രിവാള്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി വിളിച്ചു ചേര്‍ത്ത പ്രവര്‍ത്തകരുടെ യോഗത്തിലാണ് തോല്‍വിക്കുള്ള കാരണം അദ്ദേഹം വ്യക്തമാക്കിയത്.
Samayam Malayalam arvind-kejriwal


ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ മികച്ച പ്രചാരണമായിരുന്നു നമ്മള്‍ നടത്തിയതെങ്കിലും ഫലം നമ്മള്‍ പ്രതീക്ഷിച്ച പോലെയായിരുന്നില്ലെന്ന് കെജ്രിവാള്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന് ശേഷമുള്ള പരിശോധനയില്‍ തോല്‍വിക്ക് രണ്ട് കാരണങ്ങളാണ് കാണുന്നത്. ഒന്ന്, രാജ്യത്തെ മൊത്തം തരംഗം സ്വാഭാവികമായി ദില്ലിയിലും അലയടിച്ചു. രണ്ടാമത്തെ കാരണം, വലിയ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. മോദിയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള പോരാട്ടമായാണ് രാജ്യത്താകമാനം ചിത്രീകരിക്കപ്പെട്ടത്. അതിനനുസൃതമായാണ് ജനം വോട്ടുചെയ്തതെന്നും അരവിന്ദ് കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

കാരണങ്ങള്‍ ഇവയൊക്കെയാണെങ്കില്‍ക്കൂടി, എന്തുകൊണ്ട് ആപിന് വോട്ടുചെയ്യണമെന്ന് പൊതുജനത്തെ ബോധിപ്പിക്കാന്‍ നമ്മള്‍ക്ക് സാധിച്ചില്ല എന്നത് പരാജയം തന്നെയാണ്. എന്നാല്‍, നിയമസഭ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ ഇങ്ങനെയായിരിക്കില്ല. നയാപൈസയുടെ അഴിമതി ആം ആദ്മി സര്‍ക്കാറിനെതിരെ ഉന്നയിക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ദില്ലിയിലെ മികച്ച ഭരണത്തിന് ജനം വോട്ടുചെയ്യുമെന്നും കെജ്രിവാള്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്‍റെ വിവിധ ഭരണനേട്ടങ്ങളും കെജ്രിവാള്‍ ഉയര്‍ത്തിക്കാട്ടി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്