ആപ്പ്ജില്ല

ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

ബിജെപി, കോണ്‍ഗ്രസ്, എഎപി ത്രികോണ മത്സരം

TNN 23 Apr 2017, 11:45 am
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വിവിധ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ഉത്തര, ദക്ഷിണ, പശ്ചിമ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി, കോണ്‍ഗ്രസ്, ആം ആദ്‍മി ത്രികോണ മത്സരമാണ് നടക്കുന്നത്.
Samayam Malayalam delhi goes to vote all you need to know
ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു


രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ നടക്കുന്ന പോളിങ്ങില്‍ 1.3 കോടി വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായയില്‍ ബിജെപി പ്രതീക്ഷയര്‍പ്പിക്കുമ്പോള്‍ ഡല്‍ഹി സര്‍ക്കാരിന്‍റെ വികസനപ്രവര്‍ത്തനങ്ങളിലൂന്നിയുള്ള പ്രചരണമാണ് ആം ആദ്‍മി പാര്‍ട്ടി നടത്തിയത്.

74.3 ലക്ഷം പുരുഷന്മാരും 59.9 ലക്ഷം സ്ത്രീകളും 844 ഭിന്നലിംഗക്കാരുമാണ് വോട്ടര്‍മാര്‍. 13138 പോളിങ് സ്റ്റേഷനുകളിലായാണ് വോട്ടിങ് നടക്കുന്നത്. 2537 സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കുന്നത്.

Delhi goes to vote: All you need to know

The MCD elections promise to be hotly-contested, with the BJP, AAP and Congress engaging in a triangular fight.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്