ആപ്പ്ജില്ല

വന്ദേമാതരത്തിന് ദേശീയഗാനപദവി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

വന്ദേമാതരം പാടുമ്പോഴും മാന്യതയും ബഹുമാനവും കല്‍പ്പിക്കണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്.

TNN 18 Oct 2017, 7:36 am
ന്യൂഡല്‍ഹി: ദേശീയഗാനമായ 'ജനഗണമന'യ്ക്ക് തുല്യമായ പദവി വന്ദേമാതരത്തിന് നല്‍കണമെന്നാവശ്യപ്പെടുന്ന പൊതുതാത്പര്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഡല്‍ഹി സ്വദേശി ഗൗതം ആര്‍ മൊറാര്‍ക്കയുടെ ഹര്‍ജിയാണ് തള്ളിയത്. ഹര്‍ജിക്കാരന്റെ ആവശ്യത്തെ കേന്ദ്രസര്‍ക്കാരും എതിര്‍ത്തു.
Samayam Malayalam delhi high court junks pil to treat vande mataram on par with jana gana mana
വന്ദേമാതരത്തിന് ദേശീയഗാനപദവി നല്‍കാനാവില്ലെന്ന് ഹൈക്കോടതി


പരാതിക്കാരന്റെ കാഴ്ചപ്പാടിനോട് യോജിപ്പുണ്ടെങ്കിലും വന്ദേമാതരത്തെ ജനഗണമനയ്ക്ക് തുല്യമാക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസുമാരായ ഗീതാ മിത്തല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. വന്ദേമാതരം പാടുമ്പോഴും മാന്യതയും ബഹുമാനവും കല്‍പ്പിക്കണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്.

ഇതിനായി 1971-ലെ ദേശീയനിയമം ഭേദഗതിചെയ്യണമെന്നാവശ്യപ്പെടുന്ന ഹര്‍ജി തളളണമെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്.

Delhi High Court junks PIL to treat Vande Mataram on par with Jana Gana Mana

A PIL seeking direction to treat the national song 'Vande Mataram', authored by poet Bankim Chandra Chattopadhyay, at par with the national anthem 'Jana Gana Mana' was today dismissed by the Delhi High Court.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്